EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റ് ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റ് ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കമായി
News

കുവൈറ്റ് ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കമായി

News Desk
Last updated: November 15, 2022 8:29 AM
News Desk
Published: November 15, 2022
Share

കുവൈറ്റ് ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കമായി. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ചേരുക. ദേശീയ അസംബ്ലിയിലെ ചില കമ്മിറ്റികളുടെ ഒഴിവുള്ള സീറ്റുകൾ നികത്തൽ, അറബ് പാർലമെന്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളാണ് അസംബ്ലിയിലെ അംഗങ്ങൾ പ്രധാനമായും ചർച്ചചെയ്യുക. കൂടാതെ വ്യവസായിക ലോട്ടുകളുടെ വിതരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, പ്രാദേശിക കാർഷിക ഉൽ‌പന്നങ്ങൾ നേരിടുന്ന തടസ്സങ്ങൾ എന്നിവയെക്കുറിച്ചും അന്വേഷിക്കാൻ സമിതികൾ രൂപവത്കരിക്കാനുള്ള അഭ്യർഥനകളും സഭയുടെ മുന്നിലുണ്ട്.

2011-16 മുതൽ 2018-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ സർക്കാർ വകുപ്പുകളുടെ അന്തിമ പ്രസ്താവനകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചർച്ചചെയ്യും. കൂടാതെ വീട്ടുജോലിക്കാരുടെ പേര് മാറ്റം സംബന്ധിച്ച ചർച്ചയും അസംബ്ലിയുടെ അജണ്ടയിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 87, 90, 104, 106 എന്നിവ വ്യക്തമാക്കാൻ ഭരണഘടനാ കോടതിയോടുള്ള അഭ്യർഥനയും പരിഗണിക്കും. യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് വാങ്ങുന്നതിനുള്ള കരാറിലെ ലംഘനങ്ങൾ അന്വേഷിക്കാൻ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുന്ന കാര്യവും ദേശീയ അസംബ്ലി ചർച്ചചെയ്യും.

അതേസമയം സർക്കാറിന്റെ പുതിയ പ്രകടനപത്രിക മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്‌തതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്‌റം അറിയിച്ചു. പ്രകടനപത്രികയ്ക്ക് തത്ത്വത്തിൽ അംഗീകാരം നൽകാൻ മന്ത്രിസഭയിൽ തീരുമാനമായിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ അന്തിമ രൂപം തയാറാക്കാൻ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം മന്ത്രിസഭ വീണ്ടും പരിശോധനക്ക് വിധേയമാക്കി ദേശീയ അസംബ്ലിയിൽ സമർപ്പിക്കും.

TAGGED:Kuwaitnational assembly
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഫിഫ ലോകകപ്പ്: ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്കേർപ്പെടുത്തി ആഭ്യന്തരമന്ത്രാലയം

September 22, 2022
News

കുവൈത്ത് ദുരന്തം: മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തും, വ്യോമസേനാ വിമാനം കുവൈത്തിൽ

June 13, 2024
News

വീ​ൽ​ചെ​യ​റി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട്​​ സു​ജി​ത്​

March 15, 2023
News

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം

October 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?