കുവൈറ്റിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന പ്രവാസികളെ നീക്കി കുവൈത്തികളെ നിയമിക്കണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ പ്രവാസികൾ ചെയ്യുന്ന എല്ലാ ജോലികളിലും തദ്ദേശീയരെ നിയമിക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച കരട് നിയമത്തിലാണ് നടപടി. ദേശീയ അസംബ്ലിയുടെ ലീഗൽ ആൻഡ് ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗീകാരം നൽകിയതായി എം പി അബ്ദുൾ കരീം അൽ കന്ദരി വ്യക്തമാക്കി.
ബില്ലിനെക്കുറിച്ചും നടപ്പിലാക്കാനുള്ള വഴികളെക്കുറിച്ചും പഠിക്കുന്നതിനായി കരട് നിയമം ലീഗൽ കമ്മിറ്റി മാൻപവർ ഡെവലപ്പ്മെന്റ് കമ്മിറ്റിയ്ക്ക് അയച്ചതായി എം പി പറഞ്ഞു. അതേസമയം പ്രവാസിയുടെ ഒഴിവിലേക്ക് മറ്റൊരാളെ ലഭിക്കുന്നില്ലെങ്കിൽ കൂടുതൽ സമയം നൽകാമെന്നും ബില്ലിലുണ്ട്. നിലവിൽ 4,00,00 ലക്ഷത്തിലധികം ജോലികളും 80 ശതമാനവും കുവൈത്തികളാണ്. അതേസമയം കുവൈത്തികൾ അപേക്ഷിച്ചില്ലെങ്കിൽ ഒരു വർഷത്തേക്ക് പ്രവാസിയെ നിയമിക്കുകയും ചെയ്യാം. നിയമം പ്രാബല്യത്തിൽ വന്നാൽ തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ.