EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്‌ളോഗര്‍ കുഞ്ഞാന്‍ പാണ്ടിക്കാടിന്റെ പ്രചാരണം വ്യാജം; നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്‌ളോഗര്‍ കുഞ്ഞാന്‍ പാണ്ടിക്കാടിന്റെ പ്രചാരണം വ്യാജം; നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി
News

വ്‌ളോഗര്‍ കുഞ്ഞാന്‍ പാണ്ടിക്കാടിന്റെ പ്രചാരണം വ്യാജം; നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി

Web News
Last updated: July 12, 2023 8:54 AM
Web News
Published: July 12, 2023
Share

വ്‌ളോഗര്‍ കുഞ്ഞാന്‍ പാണ്ടിക്കാടിനെതിരെ കെ.എസ്.ഇ.ബി. കുഞ്ഞാന്‍ പാണ്ടിക്കാട് വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോക്കെതിരെയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയത്.

കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് കൂട്ടിയെന്നും അങ്ങനെ വൈദ്യുതി ബില്‍ ഇരട്ടിയായെന്നുമായിരുന്നു കുഞ്ഞാന്‍ പാണ്ടിക്കാട് എന്ന പേരില്‍ അറിയപ്പെടുന്ന അഫ്‌സല്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കെടുവെച്ച വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഇത് വ്യാജ പ്രചാരണം ആണെന്നും കെ.എസ്.ഇ.ബി പറയുന്നു.

ഇയാളുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ കണക്ക് താരതമ്യം ചെയ്തുകൊണ്ടാണ് കെ.എസ്.ഇ.ബിയുടെ മറുപടി. ഇയാള്‍ പറയുന്ന മറ്റു വീട്ടുകാര്‍ക്കും സമാനമാണെന്നും അവരാരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും കെ.എസ്.ഇ.ബി പറഞ്ഞു.

‘കെ എസ് ഇ ബി പാണ്ടിക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്‍സ്യൂമര്‍ നമ്പര്‍ 1165XXXXXX648 ഉപഭോക്താവാണ് ഇദ്ദേഹം എന്ന് മനസ്സിലാകുന്നു. 2023 ജനുവരിയില്‍ 344 യൂണിറ്റും മാര്‍ച്ചില്‍ 466 യൂണിറ്റുമായിരുന്നു ഇദ്ദേഹത്തിന്റെ വൈദ്യുതി ഉപയോഗം. 2023 മെയ് മാസത്തില്‍ എ സിയുള്‍പ്പെടെ അധികമായി ഉപയോഗിച്ചതുകൊണ്ടാവാം ഉപയോഗം 728 യൂണിറ്റായി കുത്തനെ ഉയര്‍ന്നതും 6316 രൂപ ബില്‍ വന്നതും. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉപയോഗം 614 യൂണിറ്റായി കുറഞ്ഞതിനെത്തുടര്‍ന്ന് ബില്‍ 5152 രൂപയായി കുറഞ്ഞിട്ടുമുണ്ട്. ഇത്തരത്തില്‍ ഉപയോഗം കുത്തനെ കൂടിയതുകൊണ്ടുമാത്രമാണ് ജൂലൈ മാസത്തെ വൈദ്യുതി ബില്ലില്‍ വര്‍ദ്ധനയുണ്ടായിട്ടുള്ളത്. ഈ വിവരങ്ങള്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹം മനസ്സിലാക്കിയതുമാണ്.
വീഡിയോയില്‍ ശ്രീ മുഹമ്മദ് അഫ്‌സല്‍ ഉയര്‍ത്തിക്കാട്ടുന്ന ശ്രീമതി ഫാത്തിമ സുഹ്‌റ (116XXXXXX21032), എം. മുഹമ്മദാലി (116XXXXX6023), എം. മുഹമ്മദലി (116XXXXXX4146) എന്നിവരുടെ ബില്ലുകള്‍ സംബന്ധിച്ച വസ്തുതയും സമാനമാണ്. ഇവരാരും നാളിതുവരെ ബില്‍ സംബന്ധിച്ച് യാതൊരു പരാതിയും നല്‍കിയിട്ടുമില്ല,’ കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2022 ജൂണിലാണ് കേരളത്തിലെ വൈദ്യുതി നിരക്ക് ഒടുവില്‍ പരിഷ്‌ക്കരിച്ചു നല്‍കിയത്. അതിനുശേഷം ഫ്യുവല്‍ സര്‍ചാര്‍ജ് പോലെയുള്ള നാമമാത്രമായ വ്യതിയാനമാണ് ബില്ലില്‍ വന്നിട്ടുള്ളത് എന്നും കെ.എസ്.ഇ.ബി പറഞ്ഞു. വ്യാജപ്രചാരണങ്ങളിലൂടെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഇ.ബിയെ പൊതുജനമധ്യത്തില്‍ അപഹസിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാള്‍ വൈദ്യുതി ബില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചെന്നായിരുന്നു കുഞ്ഞാന്‍ പാണ്ടിക്കാട് വീഡിയോയിലൂടെ അറിയിച്ചത്. ഫ്രിഡ്ജും എസിയുമൊന്നുമില്ലാത്ത വീടുകളിലും വലിയ തുകയാണ് വൈദ്യുതി നിരക്കായി വന്നതെന്നും കുഞ്ഞാന്‍ പറഞ്ഞു. ഇതിനെതിരെയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയത്.

TAGGED:electricity billKSEBKunjaan Pandikkad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു

July 31, 2023
News

അത്യധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് ചെറിയ കിടപ്പ് മുറികൾ ഒരുക്കി ട്വിറ്റർ

December 7, 2022
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

October 29, 2022
News

ഉത്തര കൊറിയയില്‍ പട്ടിണികിടന്ന് ആളുകള്‍ മരിക്കുന്നു,ഭക്ഷണ വിതരണം നിലച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

June 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?