EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്രാക്കിൽ ടാ‍ർപോളിൻ ഷീറ്റും ഫ്ളക്സ് ബോർഡും വീണു; കൊച്ചി മെട്രോയുടെ സർവ്വീസ് തടസ്സപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്രാക്കിൽ ടാ‍ർപോളിൻ ഷീറ്റും ഫ്ളക്സ് ബോർഡും വീണു; കൊച്ചി മെട്രോയുടെ സർവ്വീസ് തടസ്സപ്പെട്ടു
News

ട്രാക്കിൽ ടാ‍ർപോളിൻ ഷീറ്റും ഫ്ളക്സ് ബോർഡും വീണു; കൊച്ചി മെട്രോയുടെ സർവ്വീസ് തടസ്സപ്പെട്ടു

Web Desk
Last updated: July 18, 2024 8:01 PM
Web Desk
Published: July 18, 2024
Share

കൊച്ചി: കനത്ത മഴയ്ക്കിടെ കൊച്ചി മെട്രോയുടെ സർവ്വീസ് തടസ്സപ്പെട്ടു. ട്രാക്കിൽ ടാർപോളിൻ ഷീറ്റും ഫ്ലക്സ് ബോർഡ‍ും വീണതോടെയാണ് ട്രെയിനുകളുടെ സർവ്വീസ് അൽപസമയം തടസപ്പെട്ടത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കടവന്ത്ര മെട്രോ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനും മധ്യേ മെട്രോ ട്രാക്കിൽ ടാ‍ർപോളിൻ ഷീറ്റ് കാറ്റിൽ പറന്നെത്തി പതിക്കുകയായിരുന്നുവെന്ന് മെട്രോ അധികൃത‍ർ അറിയിച്ചു. ടാർപോളിൻ ഷീറ്റ് കണ്ട മെട്രോ പൈലറ്റ് വിവരം അധികൃത‍രെ അറിയിക്കുകയും ഇതോടെ റൂട്ടിലുണ്ടായിരുന്ന ട്രെയിനുകളെല്ലാം പിടിച്ചിടുകയും ചെയ്തു.

ടാർപോളിൻ ഷീറ്റ് പിന്നീട് മെട്രോ ജീവനക്കാരെത്തി നീക്കം ചെയ്തു. രാവിലെ 9.57-നാണ് ഷീറ്റ് കണ്ടതെന്നും ജീവനക്കാർ ട്രാക്കിലിറങ്ങി ഷീറ്റ് നീക്കിയതിന് പിന്നാലെ 10.13-ഓടെ സർവ്വീസ് പുനരാരംഭിച്ചെന്നും മെട്രോ അധികൃതർ അറിയിച്ചു.

കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണും ഇന്ന് അപകടമുണ്ടായി. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.

TAGGED:KOCHIKochi Metrometro
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ഷാജന്‍ സ്‌കറിയയുടെ പ്രസ്താവനകള്‍ക്ക് സംഘി സ്വരം; ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍

July 10, 2023
News

എമിറേറ്റിലെ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഷാർജ

March 31, 2023
News

കരിന്തളം കോളേജില്‍ വ്യാജരേഖ നല്‍കിയ കേസ്; വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

June 27, 2023
News

തണുത്ത് വി​റ​ങ്ങ​ലി​ച്ച് അ​ഫ്ഗാ​ൻ: ഒ​രാ​ഴ്ച​യ്ക്കി​ടെ 78 മരണം

January 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?