കഴിഞ്ഞ വാരം നിരവധി റെസ്റ്റോറന്റുകളിൽ നിന്ന് ആറ് വയസ്സുള്ള മകൻ ഓർഡർ ചെയ്ത ഭക്ഷണം കണ്ട് ഞെട്ടിയിരിക്കുകയാണ് യുഎസ് മിഷ്ഗണിലെ കീത്ത് സ്റ്റോൺ ഹൗസ്. 1,000 ഡോളറാണ് (ഏകദേശം 3,670 ദിർഹം) ബില്ലായി ലഭിച്ചത്. ശനിയാഴ്ച രാത്രി മകൻ മേസണെയ്ക്ക് ഉറങ്ങുന്നതിന് മുമ്പ് ഗെയിം കളിക്കുന്നതിനായി കീത്ത് സെൽഫോൺ നൽകിയിരുന്നു. എന്നാൽ അതിന് ശേഷം തന്റെ വീട്ടിലെത്തിയ ഭക്ഷണങ്ങളുടെ ഡെലിവറി കണ്ട് എല്ലാവരും ഞെട്ടിയെന്ന് മേസണെയുടെ അമ്മ ക്രിസ്റ്റിൻ സ്റ്റോൺഹൗസ് പറഞ്ഞു. കീത്തിന്റെ ഗ്രബ് ഹബ് ഡെലിവറി ആപ്പിലെ അക്കൗണ്ട് വഴിയാണ് മകൻ ഓർഡറുകൾ നൽകിയത്.
ജംബോ ചെമ്മീൻ, സലാഡുകൾ, ഷവർമ, ചിക്കൻ പിറ്റാ സാൻഡ്‌വിച്ചുകൾ, ചില്ലി ചീസ് ഫ്രൈകൾ, ചെസ്റ്റർഫീൽഡ് തുടങ്ങി നിരവധി ഭക്ഷണങ്ങളാണ് മേസണെ ഓർഡർ ചെയ്തത്. ആ സമയം ഭാര്യ സിനിമ കാണുകയായിരുന്നെന്നും താന്‍ ഒപ്പമില്ലായിരുന്നെന്നും കീത്ത് പറഞ്ഞു. ഈ അനുഭവം ഒരു ‘സാറ്റർഡേ നൈറ്റ് ലൈവ്’ സ്കിറ്റിൽ നിന്നുള്ള രംഗം പോലെയാണ് അനുഭവപ്പെട്ടതെന്നും കീത്ത് കൂട്ടിച്ചേർത്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കുറച്ച് സമയമെടുത്തു. ഓർഡറുകൾ വരുന്നത് തടയാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനും കഴിഞ്ഞില്ല.
മറ്റ് രക്ഷിതാക്കൾക്കും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിൽ താൻ അനുഭവിച്ചത് വലുതാണെന്നും കീത്ത് പറഞ്ഞു. കൂടാതെ രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് ക്ലിക്കുചെയ്യാൻ പ്രധാനപ്പെട്ട ആപ്പുകൾ ലഭ്യമല്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശുപാർശ ചെയ്യുകയും ചെയ്തു. മാത്രമല്ല ഫോണിന്റെ പാസ്‌വേഡ് മാറ്റുകയാണെന്നും കീത്ത് പറഞ്ഞു.
സംഭവം മനസ്സിലാക്കിയ ഗ്രബ് ഹബ് കമ്പനി 1,000 ഡോളറിന്റെ സമ്മാന കാർഡാണ് ഇവർക്ക് വാഗ്ദാനം ചെയ്തത്. കൂടാതെ ഓൺലൈൻ പ്രൊമോഷണൽ കാമ്പെയ്‌നിൽ കുടുംബത്തെ ഉൾപ്പെടുത്തുമെന്നും കമ്പനി പറഞ്ഞു.