തൃശ്ശൂർ: 2024 -ലെ സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സാണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ അസാമാന്യ പ്രകടനത്തോടെ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായി. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരമാണ് മികച്ച സംവിധായകൻ. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

കടുത്ത മത്സരമാണ് പുരസ്കാരനിർണയത്തിലുണ്ടായതെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞു. പ്രധാന കാറ്റഗറികളിലെല്ലാം അതിശക്തമായ മത്സരമാണ് നടന്നത്. മികച്ച നടനായി പരിഗണിക്കപ്പെട്ട ആസിഫ് അലിക്കും ടൊവിനോ തോമസിനും പ്രത്യേക ജൂറി പരാമർശമുണ്ട്. ജ്യോതിർമയിക്കും ദർശന രാജേന്ദ്രനും ജൂറി പരാമർശം ലഭിച്ചു. മഞ്ഞുമ്മൽ ബോയ്സിലെ പ്രകടനത്തിലൂടെ സൌബിൻ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ മോളാണ് മികച്ച സ്വഭാവ നടി.
പുരസ്കാരങ്ങൾ –
മികച്ച ചിത്രം – മഞ്ഞുമ്മൽ ബോയ്സ്
മികച്ച സംവിധായകൻ – ചിദബംരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച രണ്ടാമത്തെ ചിത്രം – ഫെമിനിച്ചി ഫാത്തിമ
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം – പ്രേമലു
മികച്ച നവാഗത സംവിധായകൻ – ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടൻ – മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച സ്വഭാവനടൻ – സൌബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
മികച്ച സ്വഭാവ നടി – ലിജോ മോൾ ജോസ് (നടന്ന സംഭവം)
പ്രത്യേക ജൂറി പരാമർശം
അഭിനയം – ടൊവിനോ തോമസ് (അജയൻ്റെ രണ്ടാം മോഷണം)
അഭിനയം – ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം)
അഭിനയം – ജ്യോതിർമയി ( ബൊഗെയ്ൻ വില്ല)
അഭിനയം – ദർശന രാജേന്ദ്രൻ (പാരഡൈസ്)
മികച്ച ഛായാഗ്രഹകൻ – ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച അവലംബിത തിരക്കഥ – ലാജോ ജോസ്, അമൽ നീരദ് ( ബൊഗെയ്ൻ വില്ല)
മികച്ച തിരക്കഥ – ചിദബംരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കഥാകൃത്ത് – പ്രസന്ന (പാരഡൈസ്)
മികച്ച ഗാനരചയിതാവ് – വേടൻ (കുതന്ത്രം – മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ – സുഷിൻ ശ്യാം ( ബൊഗെയ്ൻ വില്ല)
മികച്ച പശ്ചാത്തലം സംഗീതം – ക്രിസ്റ്റോ സേവ്യർ
മികച്ച പിന്നണി ഗായകൻ – കെ.എസ് ഹരിശങ്കർ
മികച്ച പിന്നണി ഗായിക – സെബാ ടോമി
മികച്ച എഡിറ്റർ – സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)
മികച്ച കലാസംവിധായകൻ – അജയന്‍ ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി)
മികച്ച ശബ്ദമിശ്രണം – ഫസല്‍ എ ബെക്കര്‍ (മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)
മികച്ച വസ്ത്രാലങ്കാരം – സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ന്‍വില്ല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) –
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – സയനോരെ ഫിലിപ്പ് (ബറോസ്)
മികച്ച നൃത്ത സംവിധാനം – സുമേഷ് സുന്ദര്‍, ജിഷ്ണുദാസ് (ബൊഗെയ്ന്‍വില്ല)






