ദുബായ്: ദുബായ് മുഹൈസിന് നാലിലെ മദീന മാളിൽ പ്രവർത്തിക്കുന്ന കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ മെഗാലോഞ്ച് നവംബർ ഒൻപത് ശനിയാഴ്ച നടക്കും. ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഹനാൻ ഷാ ചടങ്ങിൽ മുഖ്യാതിഥിയാകും. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലായിരുന്നു കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ സോഫ്റ്റ്ലോഞ്ച് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചത്. മെയിൽ തുടങ്ങി അഞ്ച് മാസം നീണ്ട വിജയകരമായ പ്രവർത്തനത്തിന് ശേഷമാണ് മെഗാലോഞ്ചിലേക്ക് കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ് കടക്കുന്നത്. ബാല്യകാല സുഹൃത്തുക്കൾ കൂടിയായ പ്രമുഖ മലയാളി വ്യവസായികളുടെ ദീഘകാല സ്വപ്നമാണ് ഈ സംരംഭം.

മെഗാലോഞ്ചിലൂടെ ഞങ്ങളുടെ വലിയൊരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ അവിശ്വസനീയമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. ജ്വല്ലറി തുടങ്ങിയതോടെ മദീന മാൾ ഇപ്പോൾ സ്വർണ്ണ-വജ്ര ആഭരണങ്ങൾ വാങ്ങുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. 2030-ഓടെ 15 ഔട്ട്‌ലെറ്റുകൾ തുറക്കുകയും, എല്ലാ ജിസിസി രാജ്യങ്ങളിലേക്കും കേരള ഗോൾഡ് & ഡയമണ്ട്സിനെ വ്യാപിപ്പിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം – കേരള ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ മുസ്തഫ നിസാമി (സ്ഥാപകൻ – അറബ് എക്സ്പ്രസ് ബിസിസനസ് സർവീസസ്) ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഈ മെഗാ ലോഞ്ച് ഒരു തുടക്കം മാത്രമാണ്. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. ഞങ്ങളുടെ അടുത്ത ഷോറൂം അബുദാബി മുസ്സഫ ഷാബിയയിൽ ആരംഭിക്കും. മികച്ച സേവനവും ഗുണനിലവാരവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം – മാനേജിംഗ് ഡയറക്ടർ ശ്രീ.അബ്ദുൾ വാഹിദ് (എംഡി – ഐഡിയൽ ബിസിനസ് സെറ്റപ്പ് സർവീസസ്) കൂട്ടിച്ചേർത്തു.
“റീട്ടെയിൽ രംഗത്തെ ഞങ്ങളുടെ ദീർഘകാലത്തെ പരിചയം ഉപഭോക്താക്കളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഒരു കമ്മ്യൂണിറ്റി ബ്രാൻഡ് എന്ന നിലയിൽ, ജനങ്ങളുടെ വിശ്വാസത്തിനാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. കേരള ഗോൾഡ് & ഡയമണ്ട്സിലും ഇതേ നിലവാരത്തിലുള്ള സേവനവും വിശ്വാസ്യതയുമാണ് ഞങ്ങൾ ഉറപ്പുനൽകുന്നത്.” – കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ് വൈസ് ചെയർമാൻ ശ്രീ. അബ്ദുള്ള കമൽ (ഫൗണ്ടർ/സിഇഒ – പാൽസ് ബിസിനസ് ഹബ്) വിശദീകരിച്ചു.
താങ്ങാനാവുന്ന വിലയിൽ സമ്മാനങ്ങൾ നൽകാൻ അനുയോജ്യമായ ലൈറ്റ് വെയ്റ്റ് കളക്ഷനുകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഏത് ബഡ്ജറ്റിലുമുള്ള ആളുകൾക്ക് വാങ്ങാൻ കഴിയുന്ന വൈവിധ്യമാർന്ന ആഭരണങ്ങളുടെ ഒരു വലിയ ശേഖരം കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സിലുണ്ടെന്നും സി.ഇ.ഒ ശ്രീ. നവാസ് ഹഫാരി (സിഇഒ – അൽ മിദാദ് അഡ്വർടൈസിംഗ് കമ്പനി) അറിയിച്ചു
ദുബായ് ബിസിനസ് രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തും പ്രശസ്തരായവരുമാണ് കേരള ഗോൾഡ് & ഡയമണ്ട്സിന് നേതൃത്വം നൽകുന്നത്. ശ്രീ. മുസ്തഫ നിസാമി (ചെയർമാൻ), ശ്രീ. അബ്ദുൾ വാഹിദ് (എംഡി), ശ്രീ. അബ്ദുള്ള കമൽ (വൈസ് ചെയർമാൻ), ശ്രീ. നവാസ് ഹഫാരി (സി.ഇ.ഒ) എന്നിവരാണ് പ്രധാന സാരഥികൾ.
കേരള ഗോൾഡ് & ഡയമണ്ട്സിനെക്കുറിച്ച്
വിശ്വാസ്യത, ശുദ്ധത, മികച്ച ഉപഭോക്തൃ സേവനം എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു സ്വർണ്ണ-വജ്ര ജൂവലറി ബ്രാൻഡാണ് കേരള ഗോൾഡ് & ഡയമണ്ട്സ്. പരിചയസമ്പന്നരായ ഒരു കൂട്ടം പ്രമുഖ വ്യവസായികളുടെ നേതൃത്വത്തിൽ, ദുബായിലെ കുടുംബങ്ങൾക്ക് ഏറ്റവും മികച്ച ഡിസൈനുകൾ ന്യായമായ വിലയിൽ നൽകാൻ കേരള ഗോൾഡ് & ഡയമണ്ട്സ് ലക്ഷ്യമിടുന്നു.
ലൊക്കേഷൻ: മദീന മാൾ, മുഹൈസിന 4, ദുബായ്.
ഫോൺ: +971 56 594 3483
വെബ്സൈറ്റ്: www.keralagold.ae






