തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അൽപസമയത്തിനകം അറിയാം. 8 മണിയോടെ സ്ട്രോംഗ് റൂം തുറന്ന ശേഷംആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇറക്കിയിരിക്കുന്നത്. 85+ സീറ്റുകൾ ഉറപ്പ് എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം 80-ൽ താഴെ സീറ്റുകളുമായി കേവലഭൂരിപക്ഷം ഉറപ്പിക്കാം എന്നാണ് ഇടത് ക്യാംപിൻ്റെ പ്രതീക്ഷ.
തരംഗമുണ്ടെങ്കിൽ നൂറ് സീറ്റുമായി അധികാരത്തിൽ തിരിച്ചെത്തുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. ഏത് മോശം സാഹചര്യത്തിലും 80-ന് താഴേക്ക് സീറ്റുകൾ അവർ ചിന്തിക്കുന്നില്ല. എക്സിറ്റ് പോളുകളെല്ലാം ഭരണമാറ്റം പ്രഖ്യാപിച്ചതും അവർക്ക് ധൈര്യം നൽകുന്നു. എന്നാൽ നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബി ജെ പി ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. നേമത്തെ ജയം ബി ജെ പിക്ക് ഏറെ പ്രധാനമാണ്.


