EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കൈ’പിടിച്ച് ഷെട്ടാർ, കളം വിട്ടത് പതിറ്റാണ്ടുകളായി ബിജെപി പാളയത്തിന് കരുത്തേകിയ മുതിർന്ന നേതാവ്, സമുദായ വോട്ടുകൾ ലക്ഷ്യം വച്ച് കോൺഗ്രസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കൈ’പിടിച്ച് ഷെട്ടാർ, കളം വിട്ടത് പതിറ്റാണ്ടുകളായി ബിജെപി പാളയത്തിന് കരുത്തേകിയ മുതിർന്ന നേതാവ്, സമുദായ വോട്ടുകൾ ലക്ഷ്യം വച്ച് കോൺഗ്രസ്
News

‘കൈ’പിടിച്ച് ഷെട്ടാർ, കളം വിട്ടത് പതിറ്റാണ്ടുകളായി ബിജെപി പാളയത്തിന് കരുത്തേകിയ മുതിർന്ന നേതാവ്, സമുദായ വോട്ടുകൾ ലക്ഷ്യം വച്ച് കോൺഗ്രസ്

'കൈ'പിടിച്ച് ഷെട്ടാർ, കളം വിട്ടത് പതിറ്റാണ്ടുകളായി ബിജെപി പാളയത്തിന് കരുത്തേകിയ മുതിർന്ന നേതാവ്

Web Desk
Last updated: April 17, 2023 7:12 AM
Web Desk
Published: April 17, 2023
Share

ബെംഗളൂരു: ജഗദീഷ് ഷെട്ടാർ ബിജെപി വിടുമ്പോൾ കടുത്ത ആശങ്കയിലാണ് കർണാടകയിലെ ബിജെപി കോട്ട. ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പതിറ്റാണ്ടുകളായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ചാണ് മുതിർന്ന നേതാവായ ജഗദീഷ് ഷെട്ടാർ കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറുന്നത്. കർണാടക കോൺഗ്രസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തിന് കർണാടക പിസിസിയുടെ നേതൃത്വത്തിൽ വരവേൽപ് നൽകി.എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഷെട്ടാറിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

ബിജെപി പുതുമുഖത്തെ പരീക്ഷിക്കാനൊരുങ്ങുന്ന ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷെട്ടാറിന് ടിക്കറ്റ് നൽകാനാണ് കോൺഗ്രസിന്‍റെ നീക്കം. മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മൺ സവദിയുടെയും കോൺഗ്രസ് പ്രവേശനം ഹുബ്ബള്ളി , ധാർവാഡ് എന്നീ കാവിക്കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ ഉതകുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. ലിംഗായത്ത് സമുദായയ വോട്ടുകളിൽ ഭൂരിഭാഗം വോട്ടുകളും തങ്ങൾക്കുറപ്പിക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം

‘ബിജെപിയിൽ പാർട്ടിക്ക് മുകളിലാണ് ചില നേതാക്കളുടെ സ്വാധീനം. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണന സഹിക്കാതായതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കർണാടക ബിജെപിയെ താഴെക്കിടയിൽ നിന്നും പണിതുയർത്തിവനാണ് താൻ. ആത്മാഭിമാനം പണയം വച്ച് ബിജെപിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും’ കോൺഗ്രസ് അംഗത്വം സ്വീകരിച്ചുകൊണ്ട് ജഗദീഷ് ഷെട്ടാർ മാധ്യമങ്ങളോട് പ്രതികരിച്ചു

ഇക്കുറി മുഖ്യമന്ത്രി പദം സ്വപ്നം കണ്ടിരുന്ന ജഗദീഷ് ഷെട്ടാറിന് പകരം പുതുമുഖത്തെ പരീക്ഷിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഷെട്ടാറിനെ ചൊടിപ്പിച്ചത്. രാജ്യസഭാംഗത്വവും ഗവർണർ പദവിയുമൊക്കെ വാഗ്ദാനം ചെയ്ത് ബിജെപി അനുനയനീക്കം നടത്തിയെങ്കിലും വിഫലമായി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മണിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒൻപത് മെയ്തെയ് സംഘടനകളെ നിരോധിച്ച് കേന്ദ്രസർക്കാർ

November 13, 2023
News

രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ

January 27, 2023
DiasporaNews

ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം, ജനസേവനം ഉറപ്പാക്കാൻ കൗണ്ടറിലിരുന്ന സിഇഓയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

June 3, 2023
News

പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം എം.എ യൂസഫലിക്ക് സമ്മാനിച്ചു

November 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?