EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം
Entertainment

ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം

Web Desk
Last updated: February 10, 2026 6:33 PM
Web Desk
Published: February 10, 2026
Share

പതിനാറാം ചരമവാർഷികദിനത്തിൽ ​ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. അനിയൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയെ പോലെ തന്നെയായിരുന്നു തനിക്ക് ​ഗിരീഷെന്നും അ​ഗാധമായ ഹൃദയബന്ധം തങ്ങൾ ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നും കൈതപ്രം ഓർമക്കുറിപ്പിൽ അനുസ്മരിച്ചു.

കൈതപ്രത്തിൻ്റെ ഓർമക്കുറിപ്പ്

മലയാളത്തിന്റെ ഒരേ ഒരു പുത്തഞ്ചേരിക്ക് എന്റെ കുഞ്ഞനിയൻ വിശ്വന്റെ പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ തമ്മിൽ അഗാധമായ ഹൃദയബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വേലികെട്ടില്ലാതെ തന്നെ പെരുമാറിയിരുന്നു.

ഗിരീഷിന്റെ കൃഷ്ണഗാനങ്ങൾ കേൾക്കുമ്പോഴൊക്കെ കണ്ണു നിറയും. കണ്ണാ എന്നിട്ടും കാത്തില്ലല്ലോ എന്ന് ഗുരുവായൂരപ്പനോട് പരാതി പറയും. എഴുതുന്ന എന്തിലും കലവറയില്ലാത്ത മനുഷ്യബന്ധങ്ങൾ നിറച്ചിരുന്നു ഗിരീഷ്.

ഏതോ ട്രെയിൻ യാത്രയിൽ ആയിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. സ്വന്തം പേന എന്റെ നെഞ്ചിൽ ചേർത്തു വച്ച് കണ്ണടച്ച് ധ്യാനിച്ചു പിടിച്ച് ‘തിരുമേനി ഇത് പൂജിച്ചു തരൂ’ എന്ന് ആവശ്യപ്പെട്ടു ഗിരീഷ്. അത് കഴിഞ്ഞ്, ഭാര്യയെ വിളിച്ച് “എടോ, എന്റെ പേന തിരുമേനി പൂജിച്ചു തന്നു “ എന്നു വിളിച്ചു പറഞ്ഞു.

കോഴിക്കോട് എത്തുമ്പോൾ “എൻ്റെ വണ്ടിയിൽ വരൂ ഗിരീഷ്, ഞാൻ വീട്ടിലെത്തിക്കാം” എന്ന് ഞാൻ പറഞ്ഞു. “ഏയ് തിരുമേനിയെ ഞാൻ വിടാം” എന്നായി ഗിരീഷ്.

വണ്ടിയിറങ്ങി, അദ്ദേഹം അപ്രത്യക്ഷനായി, ഞാൻ വീട്ടിലേക്ക് മടങ്ങി. അന്ന് രാത്രിയാണ് അദ്ദേഹത്തെ ആസ്പത്രിയിൽ കൊണ്ടുപോയത്. ഗിരീഷിന്റെ പ്രിയ പത്നി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു: ‘ട്രെയിനിറങ്ങി അങ്ങയുടെ കൂടെ വന്നിരുന്നെങ്കിൽ… എന്റെ ഗിരീഷേട്ടൻ ഇങ്ങനെയാവുമായിരുന്നില്ല..”

ഗിരീഷിനെ കുറിച്ചുള്ള ഒട്ടേറെ കഥകൾ കേട്ട് സന്തോഷിക്കാറുണ്ട്, നോവാറുമുണ്ട്. ഞങ്ങൾ ഒരുമിച്ച കൈക്കുടന്ന നിലാവ് എന്ന സിനിമയിലെ ഗാനങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക- ഗിരീഷിന്റെ ഓർമയിൽ പുഷ്പാഞ്ജലി.

TAGGED:Gireesh puthencheryKaithapram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Entertainment

ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

February 4, 2024
EntertainmentNews

ആരാധ്യ ബച്ചനെതിരായ വ്യാജ വീഡിയോകൾ വിലക്കി ഡൽഹി ഹൈക്കോടതി; വീഡിയോ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യം

April 20, 2023
EntertainmentNews

‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു

September 30, 2023
Entertainment

ആക്ഷന് പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് മലയാളത്തിന്‍റെ ‘മാർക്കോ’; ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ ദിനത്തിൽ മരണമാസ് പോസ്റ്റർ

September 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?