EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹക്കീം ഷാജഹാന്റെ ‘കടകന്‍’ലെ ‘ചൗട്ടും കുത്തും’ ഗാനം പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഹക്കീം ഷാജഹാന്റെ ‘കടകന്‍’ലെ ‘ചൗട്ടും കുത്തും’ ഗാനം പുറത്ത്
Entertainment

ഹക്കീം ഷാജഹാന്റെ ‘കടകന്‍’ലെ ‘ചൗട്ടും കുത്തും’ ഗാനം പുറത്ത്

News Desk
Last updated: February 4, 2024 5:20 PM
News Desk
Published: February 4, 2024
Share

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘കടകന്‍’ലെ ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ മനോഹര സംഗീതത്തില്‍ എത്തിയ ഗാനം പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന വിധത്തിലാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. ഫോള്‍ക്ക്ഗ്രാഫര്‍ വരികള്‍ ഒരുക്കിയ ഈ ഗാനം ഫോള്‍ക്ക്ഗ്രാഫറും സംഘവും ചേന്നാണ് ആലപിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ‘കടകന്‍’ ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും. ബോധിയും എസ് കെ മമ്പാടും ചേര്‍ന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റര്‍ടൈനറാണ്. ഖലീലാണ് നിര്‍മ്മാതാവ്.

ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്കും ഫസ്റ്റ് ലുക്കും സ്വീകാര്യത നേടിയിരുന്നു.

ഛായാഗ്രഹണം: ജാസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്‌സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്‍, അനഘ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്പൂര്‍, വി.എഫ്.എക്‌സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി, പിആര്‍ഒ: ശബരി.

 

TAGGED:kadakan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

April 10, 2023
EntertainmentNews

ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്‍

November 12, 2022
Entertainment

കാറപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ വിജയകരം

June 8, 2023
Entertainment

ചിരിയുടെ മേളവുമായി പൊറാട്ട് നാടകത്തിൻ്റെ പുതിയ ടീസർ: ചിത്രം ഓഗസ്റ്റ് 9-ന് തീയേറ്ററുകളിൽ

July 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?