EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍
News

പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍

Web News
Last updated: June 15, 2023 8:12 AM
Web News
Published: June 15, 2023
Share

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ മോന്‍സല്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പണം നഷ്ടപ്പെട്ടവരുടെ ആദ്യപരാതിയില്‍ തന്നെ പറ്റിയുള്ള ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരം തീര്‍ക്കാനും സമൂഹ മാധ്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതിചേര്‍ത്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഭിഭാഷകന്‍ മാത്യു കുഴല്‍നാടന്‍ മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി പറഞ്ഞു. പരാതിക്കാരന്‍ 25 ലക്ഷം രൂപയാണ് കൊണ്ടുവന്നത്. ഇതില്‍ പത്ത് ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്നാണ് അജി പറഞ്ഞത്.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വെച്ചാണ് ഇടപാട് നടന്നത്. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ക്രൈം ബ്രാഞ്ചിനും മൊഴി നല്‍കിയിട്ടുണ്ടെന്നും അജി പറഞ്ഞു. അതേസമയം സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘവും വ്യക്തമാക്കി. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

വഞ്ചാനക്കുറ്റം ചുമത്തിയാണ് കെ സുധാകരനെ മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ പ്രതിചേര്‍ത്തത്. കേസില്‍ ചോദ്യം ചെയ്യാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനപ്രതിനിധി ആയതിനാല്‍ തിരക്കുകളുണ്ടെന്നും ചോദ്യം ചെയ്യുന്നതിന് ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണം എന്നുമായിരുന്നു സുധാകരന്‍ അറിയിച്ചത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്നും സുധാകരന്‍ അറിയിച്ചു.

അതേസമയം പരാതിക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന ബാങ്ക് രേഖകള്‍ വ്യാജമാണെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഇഡി അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ എം ജി ശ്രീജിത്ത് പറഞ്ഞു.

TAGGED:high courtK Sudhakaranmonson mavunkal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ
  • ആറ് ഗൾഫ് രാജ്യങ്ങൾക്ക് ഒരു വിസ: ജിസിസി വിസ ഉടൻ ആരംഭിക്കും

You Might Also Like

News

തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ്

June 20, 2023
News

കാലവ‍ർഷം അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപുകളിലേക്കും എത്തും

May 18, 2023
News

ഫിഫ ലോകകപ്പ്: ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്കേർപ്പെടുത്തി ആഭ്യന്തരമന്ത്രാലയം

September 22, 2022
News

ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു

April 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?