EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാം ചരണിൻ്റെ പുതിയ ചിത്രത്തിൽ നായികയായി ജാൻവി കപൂർ, സംഗീതം എ.ആർ റഹ്മാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > രാം ചരണിൻ്റെ പുതിയ ചിത്രത്തിൽ നായികയായി ജാൻവി കപൂർ, സംഗീതം എ.ആർ റഹ്മാൻ
Entertainment

രാം ചരണിൻ്റെ പുതിയ ചിത്രത്തിൽ നായികയായി ജാൻവി കപൂർ, സംഗീതം എ.ആർ റഹ്മാൻ

Web Desk
Last updated: March 20, 2024 8:49 PM
Web Desk
Published: March 20, 2024
Share

രാം ചരൺ – ബുച്ചി ബാബു സന ചിത്രം #RC16 ന്റെ പൂജ നടന്നു. മെഗാസ്റ്റാർ ചിരഞ്ജീവി ക്ലാപ് നിർവഹിച്ചു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൻ്റെ മുഴുവൻ അണിയറ പ്രവർത്തകരും ടോളിവുഡിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. രാം ചരണും ജാൻവി കപൂറിന്റെയും ആദ്യത്തെ ക്ലാപ് ചിരഞ്ജീവി നിർവഹിച്ചു. നിർമാതാവ് അല്ലു അരവിന്ദ് സ്ക്രിപ്പ് കൈമാറിയപ്പോൾ ബോണി കപൂർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. സംവിധായകൻ ശങ്കർ ചിത്രത്തിന്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു. ഓസ്കർ അവാർഡ് ജേതാവ് എ ആർ റഹ്മാനും ചടങ്ങിൽ പങ്കെടുത്തു.

” എന്റെ മെന്റർ സുകുമാർ സാറിനും മെഗാസ്റ്റാർ ചിരഞ്ജീവി സാറിനും നന്ദി. രംഗസ്ഥലം എന്ന രാം ചരൺ സാറിന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ഞാൻ. ഇപ്പോൾ രാം ചരൺ സാറിനെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഈ അവസരം എന്നെ കൊണ്ടാവും പോലെ ഞാൻ നന്നായി ചെയ്യും. എ.ആർ റഹ്മാൻ സാറുമായി എൻ്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ സഹകരിക്കാൻ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.. ചരൺ സർ, സുകുമാർ സർ, രവി, നവീൻ, സതീഷ് എന്നിവർ കാരണമാണ് ഇത് സാധിച്ചത്. ചിത്രത്തിൽ ജാൻവി കപൂറിനെ തന്നെ നായികയായി കാസ്റ്റ് ചെയ്യാൻ സാധിച്ചതിലും സന്തോഷം. രാം ചരണും ജാൻവി കപൂറും തമ്മിൽ മികച്ച ഒരു കെമിസ്ട്രി നിങ്ങൾക്ക് പ്രതീക്ഷിക്കാം – ബുച്ചി ബാബു പറയുന്നു. ഡിഒപി – ആർ രത്നവേലു, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, പി ആർ ഒ – ശബരി

TAGGED:buchi babuJhanvi KapoorRamcharan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

അന്നപൂരണി: മതവികാരം വ്രണപ്പെടുത്തിയതിന് നയൻതാരയ്ക്കെതിരെ കേസ്

January 11, 2024
Entertainment

അമ്മാവന്‍, വസന്തം എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്, പൊളിറ്റിക്കല്‍ കറക്ടനസ് നല്ലതാണെന്ന് ഞാന്‍ വിശ്വസിച്ച് തുടങ്ങി: അജു വര്‍ഗീസ് 

September 9, 2023
Entertainment

സൂര്യാസ് സാറ്റർഡേ; പുതിയ ചിത്രവുമായി നാനി

July 8, 2024
EntertainmentNews

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പു​ര​സ്‌​കാ​രം

September 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?