ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ആശകൾ ആയിരം ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. തിങ്കളാഴ്ച്ച കൊച്ചി മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പുവാണ് ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പ് നൽകി. ജയറാമും മകൾ മാളവികയും, ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടംബ ജീവിതത്തിലെ ഹൃദ്യമായ നിമിഷങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. ജയറാമും കാളിദാസും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇഷാനി കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക.
സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്. ജൂഡ് ആൻ്റണി ജോസഫ് ആണ് ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ. കൊച്ചിയിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം.
തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ/ജൂഡ് ആൻ്റണി ജോസഫ്.
സംഗീതം – സനൽ ദേവ്.
ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ് ‘
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
കലാസംവിധാനം – നിമേഷ് താനൂർ.
മേക്കപ്പ് – ഹസ്സൻ വണ്ടൂർ .
കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ.
സ്റ്റിൽസ് – ലിബിസൺ ഗോപി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.
പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ — എൻ. എം. ബാദുഷ.
പ്രൊഡക്ഷൻ
എക്സിക്കുട്ടീവ് – സക്കീർ ഹുസൈൻ.
പ്രൊഡക്ഷൻ മാനേജർ – അഭിലാഷ് അർജുൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – വി.സി. പ്രവീൺ.