EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ അതിക്രമിച്ച കേസിൽ 3 പേർ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ അതിക്രമിച്ച കേസിൽ 3 പേർ പിടിയിൽ
News

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ അതിക്രമിച്ച കേസിൽ 3 പേർ പിടിയിൽ

News Desk
Last updated: March 11, 2023 6:51 AM
News Desk
Published: March 11, 2023
Share

ഡൽഹിയിൽ കഴിഞ്ഞദിവസം ഹോളി ആഘോഷത്തിനിടെ വ്ളോഗറായ ജാപ്പനീസ് യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ മൂന്ന് പേർ പിടിയിൽ. ഹോളി ആഘോഷത്തിനിടെ യുവതിയ്ക്ക് നേരെ ബലപ്രയോഗം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് പൊലീസ് നടപടി.

രണ്ട് ദിവസം മുമ്പായിരുന്നു ഡൽഹിയിൽ ഹോളി ആഘോഷങ്ങൾ നടന്നത്. ഡൽഹി പഹാഡ്​ഗഞ്ചിൽ താമസിച്ചിരുന്ന യുവതിയും ഒപ്പമുണ്ടായിരുന്നവരും ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് തെരുവിലേക്ക് ഇറങ്ങിയ സമയത്ത് മൂന്നിലധികം ചെറുപ്പക്കാർ‌ ചേർന്ന് ഇവരുടെ ദേഹത്ത് ബലമായി നിറങ്ങൾ തേക്കുകയും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു.

അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നു. വിദേശത്ത് നിന്നെത്തിയ ഒരു വിനോദസഞ്ചാരിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് വനിത കമ്മീഷൻ അടക്കം ഇടപെടലുകൾ നടത്തിയിരുന്നു.

മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. പ്രതികളിൽ നിന്ന് മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുവതി കുടുംബത്തോടൊപ്പം ബം​ഗ്ലാദേശ് സന്ദർശനത്തിനായി പോയെന്നാണ് വിവരം. യുവതി ഇതുവരെ സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. നിലവിൽ യുവതി ധാക്കയിലാണുള്ളത്.

A Japanese girl continuously refusing to play hindu's cultural festival holi, but they don't stop and keep harassing and beating her.

Indeed this is a completely rotten society. pic.twitter.com/F86g2123zh

— Kashif Arsalaan (@KashifArsalaan) March 10, 2023

TAGGED:Delhi policeHoli celebrationsJapanese woman assaulted
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

വെള്ളനാട് മയക്കുവെടി കൊണ്ട കരടി വല വിട്ട് കിണറിലേക്ക് വീണു, ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം

April 20, 2023
News

അഫ്ഗാനിസ്ഥാനിൽ പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കുന്നു

September 20, 2022
News

തിരിച്ചടിച്ചാല്‍ മോര്‍ച്ചറി തികയില്ലെന്ന് ബിജെപി പ്രകടനത്തില്‍ മുദ്രാവാക്യം; യുവമോര്‍ച്ചയ്ക്ക് പറ്റിയ മറുപടിയാണ് നല്‍കിയതെന്ന് പി ജയരാജന്‍

July 28, 2023
News

ക്രിസ് ഹിപ്കിൻസ് ന്യൂ​സി​ല​ൻ​ഡ് പ്രധാനമന്ത്രി

January 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?