ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു.ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്.
സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.മോശം കാലാവസ്ഥ കാരണമാണ് അപകടമുണ്ടായതെന്നാണ് സേനയുടെ നിഗമനം.പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില തൃപ്തികരമാണെന്നും തുടർ ചികിത്സയിലാണെന്നുമാണ് വിവരം.





