ദുബായ്: അതിവേഗം വളരുന്ന യുഎഇയിലെ ബിസിനസ് ലോകത്തെ ശ്രദ്ധേയനാവുകയാണ് രാജ്യത്തെ പ്രമുഖ കൺസൾട്ടൻസിയായ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ. സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ പ്രയത്നിക്കുന്നവർക്ക് വഴി നടത്തുന്ന ജമാദ് ഉസ്മാൻ “മിസ്റ്റർ ഫ്രീസോൺ മാൻ” എന്നാണ് ഇപ്പോൾ ബിസിനസ് സർക്കിളിൽ അറിയപ്പെടുന്നത്.
വെറും മൂന്ന് ജീവനക്കാരുമായി 2017-ലാണ് ജമാദ് ഉസ്മാൻ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് ആരംഭിച്ചത്. ഇന്നിപ്പോൾ ദുബായിലെ ഏറ്റവും മുൻനിര ബിസിനസ് കൺസൽട്ടൻസിയായി എമിറേറ്റ്സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞു. യുഎഇയിൽ ആറ് ഓഫീസുകൾ കൂടാതെ യു.കെയിലും കമ്പനിക്ക് ഇന്ന് സാന്നിധ്യമുണ്ട്. 180-ലധികം പ്രൊഫഷണലുകളാണ് എമിറേറ്റ്സ് ഗ്രൂപ്പിൽ ഇന്ന് പ്രവർത്തിക്കുന്നത്. പ്രവർത്തനം തുടങ്ങി ഇതുവരെയുള്ള സമയത്ത് 25,000-ത്തിലധികം സംരംഭകരാണ് ഇതുവരെ ജമാദ് ഉസ്മാൻ്റേയും സംഘത്തിൻ്റേയും പിന്തുണയോടെ സംരഭക രംഗത്തേക്ക് എത്തിയത്. ലൈസൻസിംഗ്, കമ്പനി രൂപീകരണം, പൂർണ്ണമായ ബിസിനസ് പിന്തുണ തുടങ്ങി ഒരു വ്യവസായ സംരംഭം തുടങ്ങാൻ വേണ്ട സഹായവും കമ്പനി നൽകുന്നു.
മികച്ച ആശയമുള്ള ആർക്കും സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ സാധിക്കണമെന്ന കാഴ്ചപ്പാടാണ് ജമാദിനെ വ്യത്യസ്തനാക്കി നിർത്തുന്നത്. യുഎഇ ഫ്രീ സോണുകളുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ട് ആർക്കും ഒരു കമ്പനി തുടങ്ങാൻ വേണ്ട എല്ലാ സഹായവും ഇവർ നൽകും. “മിസ്റ്റർ ഫ്രീസോൺ മാൻ” എന്ന വിളിപ്പേര് ജമാദ് തന്നെ തിരഞ്ഞെടുത്തതല്ല, മറിച്ച് അദ്ദേഹം പിന്തുണച്ച സംരംഭകരാണ് അദ്ദേഹത്തിന് നൽകിയത്. പല ക്ലയന്റുകളും അദ്ദേഹത്തെ ഒരു കൺസൾട്ടന്റായി മാത്രമല്ല, ബിസിനസിൻ്റെ എല്ലാ ഘട്ടത്തിലും തങ്ങളോടൊപ്പം നടക്കുന്ന ഒരു പങ്കാളിയായും കാണുന്നു.
എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് ഷെയ്ഖ് സായിദ് റോഡിലേക്ക് വികസിപ്പിച്ചപ്പോൾ സ്റ്റാർട്ടപ്പ് വർക്ക്സ് കൂടി ആരംഭിച്ചിട്ടുണ്ട്. ലൈസൻസിംഗ്, കമ്പനി രജിസ്ട്രേഷൻ, ബിസിനസ് ബാങ്കിംഗ് എന്നിവയിൽ സംരംഭകർക്കും നിക്ഷേപകർക്കും എളുപ്പത്തിൽ പിന്തുണ നൽകുന്നതിനാണ് ഈ ശാഖ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായിൽ ബിസിനസുകൾ സ്ഥാപിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവർക്ക് എമിറേറ്റ്സ് ഫസ്റ്റും സ്റ്റാർട്ടപ്പ് വർക്ക്സും ഇപ്പോൾ വിശ്വസനീയ പങ്കാളികളായി കണക്കാക്കപ്പെടുന്നു.