EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐക്യമുള്ള സമൂഹത്തെ വളർത്തികൊണ്ടുവരുന്നതിൽ യുഎഇയ്ക്ക് അഭിനന്ദനം: ഡോ. എസ്​. ജയ​ശങ്കർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐക്യമുള്ള സമൂഹത്തെ വളർത്തികൊണ്ടുവരുന്നതിൽ യുഎഇയ്ക്ക് അഭിനന്ദനം: ഡോ. എസ്​. ജയ​ശങ്കർ
News

ഐക്യമുള്ള സമൂഹത്തെ വളർത്തികൊണ്ടുവരുന്നതിൽ യുഎഇയ്ക്ക് അഭിനന്ദനം: ഡോ. എസ്​. ജയ​ശങ്കർ

News Desk
Last updated: September 1, 2022 10:01 AM
News Desk
Published: September 1, 2022
Share

യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ അവലോകനം ഉൾപ്പെടെ നിരവധി സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇ യിലെത്തി.ഗൾഫ്​ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളെപറ്റി യു.എ.ഇ നേതൃത്വവുമായി നടത്തുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

യു.എ.ഇ വിദേശകാര്യ- അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ അസിസ്റ്റന്റ് സെക്രട്ടറി അബ്​ദുള്ള മുഹമ്മദ്​ അൽ ബുലൂകി, യു എ ഇ ഇന്ത്യൻ അംബാസിഡർ സഞ്ജയ്​ സുധീർ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ ജനറൽ ഡോ. അമൻ പുരി എന്നിവർ ദുബൈ വിമാനത്താവളത്തിലെത്തിയ ​മന്ത്രിയെ സ്വീകരിച്ചു. തുടർന്ന്​ യു എ ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയും വിദ്യാഭ്യാസ – മാനവവിഭവശേഷി കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി അ​ദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

ഐക്യത്തോടെ ജീവിക്കുന്ന സമൂഹം കെട്ടിപ്പടുക്കുന്നതിനു വേണ്ടി യു.എ.ഇ നടത്തുന്ന പരിശ്രമങ്ങളെ എസ്​. ജയ്​ശങ്കർ അഭിനന്ദിച്ചു. യു എ ഇ യിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്​ നൽകുന്ന പരിഗണനക്കും സഹായത്തിനും കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബൂദാബിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്ഷേത്രവും മന്ത്രി ജയശങ്കർ സന്ദർശിച്ചു. പിന്നീട് ക്ഷേത്ര ഭരണസമിതിയുമായും തൊഴിലാളികളുമായും സമയം ചിലവഴിക്കുകയും ചെയ്തു. ഇന്ത്യ-യു.എ.ഇ സഹകരണവുമായി ബന്ധപ്പെട്ട് 14-ാമത് ഇന്ത്യ-യു.എ.ഇ ജോയിന്‍റ്​കമ്മീഷൻ മീറ്റിങിലും നടക്കാനിരിക്കുന്ന മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും ഷെയ്ക്ക് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഡോ. എസ് ജയശങ്കർ സംബന്ധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

TAGGED:dr jayasankarUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത്, സംസ്‌കാരം നാളെ; വിലാപ യാത്രയോടെ കോട്ടയത്ത് എത്തിക്കും

July 18, 2023
News

ഉത്തര്‍പ്രദേശിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത 

August 20, 2022
News

ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം

December 19, 2022
DiasporaNews

ഐന്‍ ദുബായ് ഉടൻ തുറക്കില്ല

October 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?