EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: രാജി പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍; ഫെബ്രുവരിയില്‍ സ്ഥാനമൊ‍ഴിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > രാജി പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍; ഫെബ്രുവരിയില്‍ സ്ഥാനമൊ‍ഴിയും
News

രാജി പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍; ഫെബ്രുവരിയില്‍ സ്ഥാനമൊ‍ഴിയും

News Desk
Last updated: January 19, 2023 6:45 AM
News Desk
Published: January 19, 2023
Share

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രാജി പ്രഖ്യാപിച്ചു. ഫെബ്രുവരി തുടക്കത്തില്‍ സ്ഥാനമൊ‍ഴിയുമെന്ന് ജസീന്ത തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ന്യൂസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ജസീന്ത ആര്‍ഡന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

പ്രധാനമന്ത്രി പദം ജസീന്തയിൽ നിന്നും പലതും എടുത്ത് കളഞ്ഞെന്നും ഇനിയൊരു തെരഞ്ഞെടുപ്പിനെക്കൂടി നേരിടാന്‍ ഊര്‍ജമില്ലെന്നുമാണ് ജസീന്ത നൽകിയ വിശദീകരണം. കൂടാതെ ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവി സ്ഥാനവും ഒഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭാവി കാര്യങ്ങളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് നിലവിലുള്ള ആഗ്രഹമെന്നും ജസീന്ത കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവ്, ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പുണ്ടായപ്പോഴുണ്ടായ പ്രതികരണം, വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്‌ഫോടനത്തെ കൈകാര്യം ചെയ്ത രീതി എന്നിവയിലൂടെയാണ് ജസീന്ത ലോകശ്രദ്ധ നേടിയത്. രാജ്യത്തിന്റെ സമാധാനമാണ് പ്രധാനമെന്ന് ഉറച്ചുവിശ്വസിച്ച നേതാവായിരുന്നു ജസീന്ത. ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും ലോകശ്രദ്ധ നേടിയിരുന്നു.

2017 ലാണ് ജസീന്തയെ ന്യുസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അന്ന് 37 വയസുകാരിയായ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കൂടാതെ അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവുകൂടിയാണ് ജസീന്ത. ന്യൂസിലന്‍ഡിലെ പല സംഭവങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മാതൃകാപരമായ ഭരണം കാഴ്ച്ചവച്ച ജസീന്തയെ ലോകം വാഴ്ത്തിയിട്ടുണ്ട്. അതേസമയം തിടുക്കത്തിലുളള ജസീന്തയുടെ രാജി പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

 

TAGGED:ArdernJacindaNew ZealandPMresign
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘മൊറോക്കോയ്ക്ക് മുകളിലല്ല ഒരു ടീമും’; അഭിനന്ദനവുമായി ഷെയ്ഖ് മുഹമ്മദ്

December 11, 2022
NewsSports

ഫ്രാൻസിന്‌ തിരിച്ചടി; കരീം ബെൻസെമ ലോകകപ്പ്‌ കളിക്കില്ല

November 20, 2022
News

വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

December 21, 2022
News

ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞു: രക്ഷാ ദൗത്യം നാളെ പുനരാരംഭിക്കും

August 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?