EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന് ഹമാസ്; തിരിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേലും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന് ഹമാസ്; തിരിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേലും
News

ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന് ഹമാസ്; തിരിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേലും

Web News
Last updated: October 7, 2023 4:12 PM
Web News
Published: October 7, 2023
Share

ഹമാസുമായി യുദ്ധത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേല്‍ യുദ്ധത്തിലാണെന്നും, യുദ്ധത്തില്‍ തങ്ങള്‍ തന്നെ ജയിക്കും. ഹമാസ് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേലില്‍ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡിഫിന്റെ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ദൈവത്തിന്റെ സഹായത്താല്‍ ഇതെല്ലാം അവസാനിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചു എന്നാണ് ഡിഫിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

‘അശ്രദ്ധയുടെ കാലം കഴിഞ്ഞെന്ന് ശത്രു മനസിലാക്കുന്നു. ഞങ്ങള്‍ ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം പ്രഖ്യാപിക്കുകയാണ്. ആദ്യ ആക്രമണത്തിന്റെ 20 മിനിട്ടിനുള്ളില്‍ 5000 മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു,’ മുഹമ്മദ് ഡിഫ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

⚔️Swords of Iron⚔️

The IDF is initiating a large-scale operation to defend Israeli civilians against the combined attack launched against Israel by Hamas this morning. pic.twitter.com/O2fuWjFvNb

— Israel Defense Forces (@IDF) October 7, 2023

തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹമാസ് ആക്രമണം ആരംഭിച്ചത്. ഹമാസ് സൈനികര്‍ ഇസ്രയേലിലെ ഒഹാകിം നഗരത്തില്‍ റോന്തു ചുറ്റുന്നതിന്റെയും പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ ഇസ്രയേലി സൈനികരെ ഹമാസ് ബന്ധികളാക്കുകയും ഇസ്രയേലി മിലിറ്ററി ബേസ് പിടിച്ചെടുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ എംബസി മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Palestinian fighters captured the Israeli military base and seized military equipments and vehicles.#Hamas #Israel #Gaza. pic.twitter.com/aVN5Iu7zv3

— Matin Khan (@matincantweet) October 7, 2023

സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സംഘര്‍ഷമാണ് ശനിയാഴ്ച നടന്നത്. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകള്‍ തൊടുത്തതായാണ് ഹമാസ് അവകാശപ്പെട്ടത്. ഗാസയില്‍ നിന്ന് പലസ്തീന്‍ അനുകൂല ഹമാസ് സംഘടന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

TAGGED:Benjamin Netanyahuhamasisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

News

വീസ പിഴകൾ അന്വേഷിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ദുബായ് 

March 10, 2023
News

‘കേരള സ്റ്റോറി സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ; വർഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമം’

April 29, 2023
News

മ​സീ​റയിൽ പുതിയ തുറമുഖം വരുന്നു

November 23, 2022
News

യുക്രൈനിലെ ആശുപത്രിയിൽ റഷ്യൻ ആക്രമണം

November 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?