EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴി പക്ഷിയാണോ മൃഗമാണോ?! ചോദ്യം ഉന്നയിച്ച് ഗുജറാത്ത്‌ ഹൈക്കോടതി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴി പക്ഷിയാണോ മൃഗമാണോ?! ചോദ്യം ഉന്നയിച്ച് ഗുജറാത്ത്‌ ഹൈക്കോടതി 
News

കോഴി പക്ഷിയാണോ മൃഗമാണോ?! ചോദ്യം ഉന്നയിച്ച് ഗുജറാത്ത്‌ ഹൈക്കോടതി 

News Desk
Last updated: April 1, 2023 1:14 PM
News Desk
Published: April 1, 2023
Share

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന സംശയത്തിന് ഇതുവരെ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ കോഴി പക്ഷിയാണോ മൃഗമാണോ എന്ന് ഗുജറാത്ത് ഹൈക്കോടതി ചോദ്യമുന്നയിച്ചിരിക്കുകയാണ്. കോഴിയെ കോഴിയിറച്ചിക്കടകളിൽ അറക്കാതെ അറവുശാലകളിൽ അറക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിക്ക് മുന്നിൽ അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘവും സമർപ്പിച്ച ഹർജിയ്ക്ക് പിന്നാലെയാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

കോഴിക്കടകൾ നിരോധിക്കണമെന്നും കോഴികളെ അറവുശാലകളിൽ അറുക്കണമെന്നുമായിരുന്നു ഇവരുടെ വാദം. കൂടാതെ കോഴിക്കടകൾ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ടും പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ടും ലംഘിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. നിയമ പ്രകാരം മനുഷ്യനല്ലാത്ത മറ്റെല്ലാ ജീവജാലങ്ങളും മൃഗമാണെന്നും അതുകൊണ്ട് തന്നെ കോഴിയെ അറവുശാലകളിലാണ് മുറിക്കേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, പക്ഷികളെ അറവുശാലയിലേക്ക് അയക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞു. കൂടാതെ കോഴിയെ മൃഗമായി കണക്കാക്കാൻ സാധിക്കുമോ എന്നും ഹൈക്കോടതി ചോദിച്ചു. പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരം മനുഷ്യനല്ലാത്ത മറ്റെല്ലാ ജീവജാലങ്ങളേയും നിർവചിക്കുന്നത് മൃഗം എന്നാണെന്ന് വാദിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. അങ്ങനെയാണെങ്കിൽ മീനിന്റെ കാര്യമോയെന്ന് കോടതി തിരിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ സൂറത്ത് നഗരസഭാ പരിധിയിലുള്ള നിരവധി കോഴിക്കടകളാണ് ഇതിന്റെ പേരിൽ അധികൃതർ അടപ്പിച്ചിരുന്നു. ഹർജിയിലെ വിധി തങ്ങൾക്ക് അനുകൂലമാകുമോ എന്നാണ് കടക്കാർ ഉറ്റുനോക്കുന്നത്.

TAGGED:ChickenGujarathGujarath high courtindia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം;പൊലീസ് സ്റ്റേഷൻ ഭയമുണ്ടാക്കുന്ന സ്ഥലമാകരുത്

June 26, 2024
News

ഓറഞ്ച് വന്ദേഭാരത് അടക്കം ഒൻപത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി ഞായറാഴ്ച നിർവഹിക്കും

September 21, 2023
News

പ്രമുഖ യൂട്യൂബർ ഇർഫാൻ്റെ കാർ തട്ടി കാൽനട യാത്രക്കാരി മരിച്ചു

May 30, 2023
News

അഫ്ഗാൻ അഭയാർത്ഥികളെ കൂട്ടത്തോടെ തിരിച്ചയച്ച് പാക്കിസ്ഥാനും ഇറാനും: എതിർത്ത് താലിബാൻ

November 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?