EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബി, ദുബായ് വിമാനത്താവളങ്ങൾ ആക്രമിച്ച് ഇറാൻ, ഖത്തറിലും ആക്രമണം തുടരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബി, ദുബായ് വിമാനത്താവളങ്ങൾ ആക്രമിച്ച് ഇറാൻ, ഖത്തറിലും ആക്രമണം തുടരുന്നു
News

അബുദാബി, ദുബായ് വിമാനത്താവളങ്ങൾ ആക്രമിച്ച് ഇറാൻ, ഖത്തറിലും ആക്രമണം തുടരുന്നു

Web Desk
Last updated: March 1, 2026 11:43 AM
Web Desk
Published: March 1, 2026
Share

ദുബായ്: ഗൾഫിൽ മിസൈൽ – ഡ്രോൺ ആക്രമണം തുട‍ർന്ന് ഇറാൻ. അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഇറാൻ്റെ ആക്രമണം ഉണ്ടായെങ്കിലും സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് അധികൃത‍ർ അറിയിച്ചു.

ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർക്ക് അടിയന്തര ചികിത്സ നൽകിയതായും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എമർജൻസി റെസ്‌പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

അബുദാബി സയ്യീദ് രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ 11 പേ‍ർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഒരാൾ മരണപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജ്ഞനാണ് എന്നാണ് വിവരം.

രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശേഷിച്ചവ കടലിലും മറ്റു ഭാ​ഗങ്ങളിലുമായി വീണു. തക‍ർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പലഭാ​ഗത്തായി പതിച്ചിട്ടുണ്ട്.

ഇറാന്റെ ആക്രമണത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കെട്ടിടത്തിന് സമീപം സ്ഫോടനവും പുകയും ഉയരുന്ന വീഡിയോ പുറത്തുവന്നു. ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ ഡ്രോൺ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെട്ടിടത്തിന് സമീപത്ത് പുക ഉയരുന്നത് കണ്ടത്. ലോക പ്രശസ്തമായ കെട്ടിടം ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.

TAGGED:Abudhabi airportAirportdubaiDXBiranUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റാസൽഖൈയ്മയിൽ നിന്ന് മുംബൈയിലേക്ക് ഇൻഡിഗോ ഇനി നേരിട്ട് പറക്കും

August 11, 2022
News

വ്യക്തി സ്വാതന്ത്ര്യം, ഹിജാബ് നിരോധനത്തില്‍ ഇളവുമായി കര്‍ണാടക സര്‍ക്കാര്‍

October 23, 2023
BusinessNews

ശക്തം ഈ സൗഹൃദം, ക്രൂഡ് വില കുറച്ച് റഷ്യ, എസ് 400 വാങ്ങാൻ ഇന്ത്യ

September 3, 2025
News

ഫ്രഞ്ച് പൗരന്മാരോട് ഇറാൻ വിടണമെന്ന് ഫ്രാൻസ്

October 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?