തിരുവന്തപുരം: സൈബർ ആക്രമണത്തെ തുടർന്ന് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആദിത്യ ആത്യമഹത്യ ചെയ്യ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ഈ ബന്ധം അവസാനിപ്പിച്ചിരുന്നു തുടർന്ന് വ്യാപകമായ സൈബർ ആക്രമണം പെൺകുട്ടി നേരിടേണ്ടി വന്നുവെന്നാണ് മാതാപിതാക്കളും കൂട്ടുകാരും പറയുന്നത്.
തിങ്കളാഴ്ച്ചയാണ് ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത് .തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയില്ലായിരിക്കെ ഇന്നലെയാണ് മരിച്ചത്.