EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വദേശി വത്കരണം കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വദേശി വത്കരണം കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി
News

സ്വദേശി വത്കരണം കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി

Web desk
Last updated: April 3, 2023 6:35 AM
Web desk
Published: April 3, 2023
Share

സൗദി അറേബ്യയിലെ കൂടുതൽ തൊഴിൽ മേഖലകളും സ്വദേശിവത്​കരിക്കാൻ തീരുമാനിച്ചതായി ​മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് സ്വദേശിവത്ക്കരണം​ നടപ്പാക്കുക എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ ഒരു വലിയ വിഭാഗം തൊഴിലുകളുടെ സ്വദേശിവത്​കരണം ഇതിനോടകം നടപ്പിലായതായും മന്ത്രാലയം പറഞ്ഞു.

പ്രോജക്റ്റ് മാനേജ്മെൻറ്​​, സെയിൽസ്, ചരക്ക് പ്രവർത്തനങ്ങൾക്കും ചരക്ക് ബ്രോക്കർമാർക്കും സേവനങ്ങൾ നൽകുന്ന ഔട്ട്​ലറ്റുകൾ, പ്രൊക്യുർമെൻറ്, ലേഡീസ്​ അലങ്കാര തയ്യൽ പ്രവർത്തനങ്ങൾക്കുള്ള ഔട്ട്ല​റ്റുകൾ എന്നിവ സ്വ​ദേശിവത്​കരി ക്കുന്ന മേഖലകളിൽ ഉൾപ്പെടും. സൗദി പൗരന്മാർക്ക്​ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ മാറ്റമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

പ്രോജക്റ്റ് മാനേജ്മെൻറ്​ ജോലികളുടെ സ്വദേശിവത്​കരണത്തിൽ പ്രോജക്റ്റ് മാനേജ്മെൻറ്​ മാനേജർ, പ്രോജക്റ്റ് മാനേജ്മെൻറ്​ സ്പെഷ്യലിസ്​റ്റ്​ എന്നീ തസ്തികൾ ഉൾപ്പെടും. രണ്ട്​ ഘട്ടങ്ങളിലായി മുനിസിപ്പൽ-ഗ്രാമകാര്യ വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും ഇത്​ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 35 ശതമാനവും രണ്ടാമത്തെ ഘട്ടത്തിൽ 40 ശതമാനവും​ സ്വദേശിവത്​കരിക്കാനാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ പ്രോജക്ട് മാനേജ്മെൻറ്​ ജോലികൾക്കും തീരുമാനം ബാധകമായിരിക്കും. 6,000 റിയാലാണ് ഈ തസ്​തികകളിലെ​ കുറഞ്ഞ വേതനം. ​തപാൽ, പാഴ്സൽ ഗതാഗത മേഖലയിലെ സ്വദേശിവത്​കരണം രണ്ടാം ഘട്ടം നടപ്പാക്കുന്നത്​ ഏപ്രിൽ ഒന്ന്​ മുതൽ ആരംഭിച്ചതായും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

TAGGED:indigenizationsaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

വാട്ടർ മെട്രോ കൂടുതൽ ദൂരത്തിലേക്ക്: നാല് ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14-ന്

March 12, 2024
News

സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയില്‍ തിരിച്ചെത്തി; ഗംഭീര സ്വീകരണം നല്‍കി രാജ്യം

September 18, 2023
News

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്;വിജിലൻസ് അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

July 8, 2024
News

സൗദിക്കാർക്ക് ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

December 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?