EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ഇസ്രോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ഇസ്രോ
News

36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ഇസ്രോ

Web desk
Last updated: October 23, 2022 4:40 AM
Web desk
Published: October 23, 2022
Share

36 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച്‌ ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ ഐഎസ്‌ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്‌എൽവി മാർക്ക്‌–3 അർധരാത്രി 12.07ന്‌ ആണ്‌ ഉപഗ്രഹങ്ങളുമായി കുതിച്ചത്‌. വിക്ഷേപണം പൂർണ വിജയമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രമാണ് ഇതിലൂടെ രചിക്കപ്പെട്ടത്. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയില്‍ നിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും ആദ്യമാണ്. യുകെ ആസ്ഥാനമായുള്ള വൺവെബ്‌ കമ്പനിയുടെതാണ്‌ ഉപഗ്രഹങ്ങൾ. ഉപഗ്രഹങ്ങളിൽനിന്ന്‌ നേരിട്ട്‌ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഉപഗ്രഹ–ശൃംഖലയുടെ ഭാഗമാണിത്‌.

43 മീറ്റർ ഉയരവും 644 ടണ്ണുമാണ്‌ മാർക് 3യുടെ ഭാരം. 6000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത്‌ എത്തിക്കുന്നതിനായി റോക്കറ്റിൽ ഇക്കുറി ചില മാറ്റങ്ങൾ വരുത്തി. പത്ത്‌ ടൺ ഭാരമുള്ള പേടകങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാം. വാണിജ്യ വിക്ഷേപണത്തിന്‌ ഉപയോഗിക്കുന്നത്‌ ആദ്യമായാണ്. വിജയം വാണിജ്യ വിക്ഷേപണരംഗത്ത്‌ വലിയ സാധ്യത തുറക്കുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു. വിക്ഷേപണത്തിന്‌ ചെയർമാന്‌ പുറമെ വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ ഉണ്ണികൃഷ്‌ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണൻ, ഷാർ ഡയറക്ടർ ഡോ. എ രാജരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

A huge thanks to the teams at @ISRO and @NSIL_India for a successful lift off!

We will continue to provide updates as our 36 satellites begin to separate and start their life in space.#OneWebLaunch14 ???? pic.twitter.com/WQacRB9Al5

— OneWeb (@OneWeb) October 22, 2022

TAGGED:GSLV Mark 3
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് പറക്കാം

November 5, 2022
News

‘പശുക്കള്‍ ചത്ത സങ്കടം എനിക്ക് മനസിലാകും’; കുട്ടികര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്ത് ജയറാം

January 2, 2024
News

HMPV വൈറസ് ശൈത്യകാലത്തെ സാധാരണ രോഗം; ആശങ്ക വേണ്ടെന്ന് ചൈന

January 4, 2025
News

സ്വവർഗ പങ്കാളികളായ സുമയ്യക്കും അഫീഫയ്ക്കും സംരക്ഷണം; ഹൈക്കോടതി ഉത്തരവിട്ടു

July 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?