ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ഈ വർഷത്തെ ആഗോള പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇറ്റലി ഒന്നാം സ്ഥാനത്തും ഗ്രീസും സ്പെയിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായി പ്രേക്ഷകരുടെ വോട്ട് അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ജാപ്പനീസ് പാചകരീതിക്കാണ് നാലാം സ്ഥാനം.
ടേസ്റ്റ് അറ്റ്‌ലസ് അവാർഡ് 2022 ഫലങ്ങൾ അനുസരിച്ച് ഇന്ത്യയ്ക്ക് 4.54 പോയിൻ്റുണ്ട്. കൂടാതെ 400-ലധികം ഇനങ്ങളിൽ നിന്നായി ഗരം മസാല, നെയ്യ്, മലായ്, ബട്ടർ ഗാർലിക് നാൻ, കീമ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും മികച്ച റേറ്റിംഗ് ലഭിച്ച ഭക്ഷണങ്ങൾ.
ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കാവുന്ന മികച്ച റെസ്റ്റോറൻ്റുകൾ ശ്രീ താക്കർ ഭോജനലെ (മുംബൈ), കാരവല്ലി (ബാംഗ്ലൂർ), ബുഖാറ (ന്യൂഡൽഹി), ദം പുഖ്ത് (ന്യൂഡൽഹി), കൊമോറിൻ (ഗുരുഗ്രാം) എന്നിവയാണെന്നും പട്ടികയിൽ പറയുന്നു. അതേസമയം ലോകമെമ്പാടും വളരെ പ്രചാരമുള്ള ചൈനീസ് പാചകരീതി പട്ടികയിൽ 11-ാം സ്ഥാനത്താണ്.