അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍. 43 കാരനായ തേജ് പ്രതാപ് സിംഗ്, ഭാര്യ സോണല്‍ പരിഹര്‍ (42), അവരുടെ പത്ത് വയസുള്ള മകന്‍, ആറ് വയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്.
ന്യൂജഴ്‌സിയിലെ പ്ലെയിന്‍സ് ബോറോയില്‍ വ്യാഴാഴ്ചയാണ് സംഭവം. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് ജീവനൊടുക്കിയതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
മരണം നടന്നതെപ്പോഴാണെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇവരുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയെ ബന്ധുവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ടെക്‌നോളജി എക്‌സിക്യൂട്ടീവ് ആണ് പ്രതാപ് സിംഗ്. പോസ്റ്റു മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് വ്യക്തമാക്കി.