EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മയക്കുമരുന്ന് കടത്തിന് ഷാർജയിൽ പിടിയിലായ ഇന്ത്യൻ നടി നിരപരാധിയെന്ന് കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മയക്കുമരുന്ന് കടത്തിന് ഷാർജയിൽ പിടിയിലായ ഇന്ത്യൻ നടി നിരപരാധിയെന്ന് കോടതി
News

മയക്കുമരുന്ന് കടത്തിന് ഷാർജയിൽ പിടിയിലായ ഇന്ത്യൻ നടി നിരപരാധിയെന്ന് കോടതി

Web Desk
Last updated: June 15, 2023 11:00 AM
Web Desk
Published: June 15, 2023
Share

മയക്കുമരുന്ന് കൈവശം വച്ചതിന് ഷാർജ വിമാനത്താവളത്തിൽ തടവിലാക്കിയ ഇന്ത്യൻ നടിയെ കോടതി വെറുതെ വിട്ടു. നടിയുടെ അഭിഭാഷകനായ മുഹമ്മദ് അൽ റെദ ആണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 12-നാണ് നടിയെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഷാർജയിലെ കോടതി പുറപ്പെടുവിച്ചതെന്ന് അഭിഭാഷകനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു ഹോളിവുഡ് വെബ് സീരിസിൽ അവസരം വാ​ഗ്ദാനം ചെയ്ത് നടിയെ മയക്കുമരുന്ന് കടത്തിന് ഉപയോ​ഗിക്കുകയായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകൻ പറയുന്നത്. ഇക്കാര്യം കോടതിയിൽ ബോധിപ്പിക്കാൻ സാധിച്ചെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ നടിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി അവരെ കുറ്റവിമുക്തയാക്കിയെന്നും അഭിഭാഷകൻ പറയുന്നു. 27-കാരിയായ നടിയുടെ പേര് വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

ഈ വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യക്കാരിയായ നടിയെ ഷാ‍ർജ വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്തിന് പിടികൂടിയത്. നടിയുടെ ല​ഗേജിലുണ്ടായിരുന്ന ഒരു ട്രോഫിക്കുള്ളിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. തുടർന്ന് നടിയെ ഷാർജ വിമാനത്താവളത്തിൽ കസ്റ്റഡയിൽ വച്ചു. അവരുടെ പാസ്പോർട്ട് കണ്ടുകെട്ടുകയും ബ്ലാക്ക്ലിസ്റ്റിൽ ചേർക്കുകയും ചെയ്തു. ഏതാണ്ട് ഇരുപത് ദിവസത്തോളം തടവിലായ നടി പിന്നീട് ജാമ്യത്തിലിറങ്ങി തുടർന്ന് ദുബായിലുള്ള അവരുടെ അമ്മാവനൊപ്പം ആയിരുന്നു ഇത്രയും ദിവസങ്ങൾ അവർ കഴിഞ്ഞത്.

അതേസമയം വിശദമായ അന്വേഷണത്തിൽ നടി തട്ടിപ്പിന് ഇരയായതാണെന്ന് അഭിഭാഷകന് കോടതിയിൽ തെളിയിക്കാനായി. ഒരു ഹോളിവുഡ് വെബ് സീരിസിൻ്റെ ഓഡിഷന് എന്ന പേരിലാണ് നടിയെ രണ്ട് പേർ ചേർന്ന് ഷാർജയിലേക്ക് അയച്ചത്. ഇവർ കൊടുത്തയച്ച ട്രോഫിയുമായാണ് നടി ഷാർജയിൽ എത്തിയത്. ട്രോഫിക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച വിവരം പക്ഷേ നടിക്ക് അറിയില്ലായിരുന്നു. വിമാനത്താവളത്തിലെ ക്യാമറകൾ പരിശോധിച്ചതിൽ നടി പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാനായി. കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ നടിയെ ലഹരി പരിശോധനയ്ക്ക് വിധേയയായിക്കിയിരുന്നു. ഇതിൻ്റെ ഫലം നെ​ഗറ്റീവായതും അന്വേഷണത്തിൽ നിർണായകമായി.

കോടതി വിധിക്ക് പിന്നാലെ നടിയുടെ യാത്രാവിലക്ക് ഒഴിവായി. രാജ്യം വിടാനുള്ള കരിമ്പട്ടികയിൽ നിന്നും അവരുടെ പേര് ഉടനെ നീക്കം ചെയ്യും. പാസ്പോർട്ട് വിട്ടുകിട്ടുന്ന മുറയ്ക്ക് നടിയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കും – അഭിഭാഷകനായ അൽ റെദ കൂട്ടിച്ചേർത്തു.

TAGGED:sharjahsharjah airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

അരി കയറ്റുമതി നിരോധനം: അവധി കഴിഞ്ഞവർ എത്തുന്നത് അരിയുമായി

August 11, 2023
News

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

July 27, 2026
NewsUncategorized

പത്ത് രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർട്ട്: എ സർട്ടിഫിക്കറ്റോടെ കേരള സ്റ്റോറി റിലീസിന്

May 1, 2023
News

ട്രാക്ക് മാറ്റി കള്ളന്മാർ ‘; ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവെ ട്രാക്ക് മോഷണം പോയി 

February 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?