EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാര്യവട്ടം ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാര്യവട്ടം ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്
NewsSports

കാര്യവട്ടം ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

News Desk
Last updated: September 28, 2022 5:25 AM
News Desk
Published: September 28, 2022
Share

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇന്ന് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ തന്നെ പൂർത്തീകരിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്തപുരി വീണ്ടും ക്രിക്കറ്റ് ആവേശത്തിലായിരിക്കുന്നത്. പാർക്കിം​ഗ് ഫീസ് സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതെന്ന് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

കാര്യവട്ടത്ത് മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നതെന്ന നിരാശ മലയാളി ആരാധകർക്കുണ്ടെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഫോം വീണ്ടെടുത്ത വിരാട് കോലിയേയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് സ്ഥാനമുറപ്പാണ്. യൂസ്‌വേന്ദ്ര ചാഹലിന് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. ശേഷിക്കുന്ന ഒരു സ്ഥാനത്ത് ദീപക് ചാഹര്‍ അല്ലെങ്കില്‍ റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ സ്ഥാനം പിടിച്ചേക്കും.

മത്സരത്തിനായുള്ള അവസാനഘട്ട പരിശീലനം കാര്യവട്ടത്ത് പുരോഗമിക്കുകയാണിപ്പോൾ. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ് ഈ പരമ്പര. ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര.

സ്റ്റാര്‍ സ്‌പോര്‍ട്സ് 1, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്സ് ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്ഡി ഹിന്ദി എന്നീ ചാനലുകളില്‍ മത്സരം തല്‍സമയം കാണാം. ഡിസ്നി+ഹോട്സ്റ്റാര്‍ വഴി ഓണ്‍ലൈനിലും മത്സരം കാണാം.

TAGGED:India vs South AfricaKarivattam Greenfield Stadiumt20 mathch
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Sports

ശസ്ത്രക്രിയ അനിവാര്യം: നെയ്മറിന് ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങൾ നഷ്ടമാകും

March 7, 2023
News

വിശ്വസുന്ദരിയായി അവസാന റാംപ് വാക്; കരച്ചിലടക്കാനാവാതെ ഹർണാസ് സന്ധു

January 15, 2023
News

അട്ടപ്പാടി മധു വധക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ

August 24, 2022
News

കേരള ബജറ്റ് 2023: ഇന്ധനത്തിനും മദ്യത്തിനും വില വര്‍ധിക്കും

February 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?