ഏഷ്യാകപ്പ് ട്വന്റി20 സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി. പാക്കിസ്ഥാനോട് അഞ്ച് വിക്കറ്റിനാണ് തോൽവി. അർധസെഞ്ചുറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന് വിജയമൊരുക്കിയത്. ഒരു പന്ത് ബാക്കി നിൽക്കെ ആയിരുന്നു പാക്കിസ്ഥാൻ ലക്ഷ്യം മറികടന്നത്. സ്‌കോർ: ഇന്ത്യ 7–181, പാകിസ്ഥാൻ 5–182 (19.5).
തുടക്കത്തില്‍ 14 റണ്‍സെടുത്ത് ബാബര്‍ അസം പുറത്തായപ്പോള്‍ 15 റണ്‍സുമായി ഫഖര്‍ സമാനും കൂടാരം കയറി. എന്നാല്‍ മറുവശത്ത് റിസ്‌വാന്‍ മുഹമ്മദ് നവാസിനൊപ്പം നിന്ന് പൊരുതി. 20 പന്തില്‍ 42 റണ്‍സെടുത്ത ഫഖര്‍ പുറത്താകുമ്പോഴേക്കു പാകിസ്ഥാന്‍ സേഫ് സോണിലെത്തിയിരുന്നു. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നവാസിന്റെ ഇന്നിംഗ്‌സ്. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്.
പിന്നാലെ റിസ്വാന്‍ മടങ്ങിയെങ്കിലും ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്താനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. ഖുഷ്ദില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു.
44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 16 പന്തില്‍ 28 റണ്‍സുമായി നായകന്‍ രോഹിതിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അധികം വൈകാതെ 20 പന്തില്‍ 28 റണ്‍സുമായി രാഹുലും മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാറിന്റെ ഊഴമായിരുന്നു അടുത്തത്. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരം റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോലിയും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ 126 വരെയെത്തിച്ചു. 14ാം ഓവറില്‍ പന്തിനെയും ഷദാബ് ഖാന്‍ പുറത്താക്കി. 12 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ദീപക് ഹൂഡ 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് പുറത്തായി.