EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദേശരാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കി ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദേശരാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കി ഇന്ത്യ
News

വിദേശരാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കി ഇന്ത്യ

Web desk
Last updated: October 19, 2022 10:58 AM
Web desk
Published: October 19, 2022
Share

വിദേശരാജ്യങ്ങളിൽ ഐ ഐ ടി ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തിലാക്കി ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. മലേഷ്യയിലും ടാന്‍സാനിയയിലും അബുദാബിയിലുമാണ് ഒരു വര്‍ഷത്തിനകം ഐ ഐ ടി തുറക്കാൻ പദ്ധതിയിടുന്നതെന്ന് ഐ ഐ ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി കാമകോടി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിൽ രാജ്യത്തെ 23 ഐ ഐ ടികളും പങ്കെടുത്ത ദ്വിദിന പരിപാടി ഡല്‍ഹിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. ഐ ഐ ടി ഇന്നൊവേഷന്‍സ് എന്നു പേരിട്ട പരിപാടിയില്‍ 75 പ്രോജക്ടുകളാണ് അവതരിപ്പിച്ചത്. മുന്‍നിരയിലുള്ളവരുടെ വിവരസാങ്കേതികവിദ്യയും ആശയവിനിമയ സാങ്കേതികവിദ്യയും ഉപയോഗിച്ച് വളര്‍ച്ചയുടെയും വികാസത്തിന്റെയും അടുത്ത ഘട്ടത്തെ സാങ്കേതികവിദ്യ നയിക്കും. ഐ ഐ ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നുള്ള ഫാക്കല്‍റ്റി അംഗങ്ങളുടെ ഉന്നതതല സംഘം ഈ മാസം അബുദാബി സന്ദര്‍ശിക്കും. യു എ ഇയില്‍ ഐ ഐ ടി കാമ്പസ് സ്ഥാപിക്കാനുള്ള നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരി 18 നാണു തത്വത്തില്‍ പ്രഖ്യാപിച്ചത്. അന്നുമുതല്‍ക്കേ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനുള്ള രീതികള്‍ രൂപപ്പെടുത്തുന്നതിന് ഇരുപക്ഷവും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദർശനം. അതേസമയം നിര്‍ദേശം നടപ്പാക്കുന്നതിനായി ഡല്‍ഹിയിലെ ഐ ഐ ടിയുടെ ഒരു ചെറിയ സംഘം അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദേശ ഐഐടി കാമ്പസുകളിലെ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമേ ഇന്ത്യക്കാരായിരിക്കൂ. ബാക്കി സീറ്റുകള്‍ അതതു രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവയ്ക്കുംമെന്ന് ഐ ഐ ടി കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

TAGGED:IIT campus
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

അച്ഛനോടും മകനോടും തോറ്റു; ജെയ്കിന് ഇത് ഹാട്രിക് തോല്‍വി

September 8, 2023
News

നിയമം തെറ്റിച്ച് വീണ്ടും ഋഷി സുനക്; വളർത്തു നായയുമായി പാർക്കിൽ

March 15, 2023
NewsSports

ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ

August 16, 2022
News

പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

September 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?