EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷ, ഡല്‍ഹിയില്‍ ആയിരത്തോളം പൊലീസുകാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷ, ഡല്‍ഹിയില്‍ ആയിരത്തോളം പൊലീസുകാര്‍
News

സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷ, ഡല്‍ഹിയില്‍ ആയിരത്തോളം പൊലീസുകാര്‍

News Desk
Last updated: August 14, 2022 4:42 AM
News Desk
Published: August 14, 2022
Share

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാന വേദിയായ ചെങ്കോട്ട ത്രിവര്‍ണ്ണ പതാകകള്‍ കൊണ്ട് അലങ്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്ന ചെങ്കോട്ട അടക്കം കനത്ത സുരക്ഷയിലാണ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുര്‍മ്മുവിന്റെ ആദ്യ അഭിസംബോധന. രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട എല്ലാം ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ഭീകരാക്രമണ മുന്നറിയിപ്പുകള്‍ ഉള്ളതിനാല്‍ പഴുതടച്ച സുരക്ഷയാണ് ഡല്‍ഹിയിലും സുപ്രധാന നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ആയിരത്തിലധികം പൊലീസുകാരെ ഡല്‍ഹിയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ കഴിഞ്ഞു.ചെങ്കോട്ട പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാധുനിക ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചു.വിമാനത്താവളങ്ങള്‍ ,മെട്രോ സ്റ്റേഷനുകളിലും,റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷാ ശക്തമാക്കി.

അതേസമയം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി.

TAGGED:75th Independence Day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; മലയാളിയായ സുഹൃത്തിന് പരിക്ക്

January 29, 2024
News

ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ കമൽ ഹാസൻ മത്സരിച്ചേക്കും; മത്സരത്തിന് പരി​ഗണിക്കുന്നത് കോയമ്പത്തൂ‍ർ സീറ്റ്

April 29, 2023
News

‘പാപം ചെയ്യാതവർ കല്ലെറിയട്ടെ;ആരോപണങ്ങളിൽ മറുപടിയുമായി ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

September 1, 2024
NewsSports

മെസ്സിയും റൊണാൾഡോയും നേർക്കുനേർ; പോരാട്ടം റിയാദിൽ

January 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?