EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം
News

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം

News Desk
Last updated: May 9, 2023 2:34 PM
News Desk
Published: May 9, 2023
Share

പാകിസ്ഥാൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. തെഹ് രികെ ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയിൽ പ്രതിഷേധക്കാർ സർക്കാർ വാഹനങ്ങൾക്ക് തീയിട്ടു. പാക് എൻഫോഴ്‌സ്‌മെന്റ് സെന്റർ പ്രതിഷേധക്കാർ തകർക്കുകയും ചെയ്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി.

ഇസ്ലാമാബാദ് ഹൈ കോടതിക്ക് പുറത്ത് വച്ച് പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗമായ പാക് റെയ്‌ഞ്ചേഴ്‌സാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. അറസ്റ്റിനിടെ ഇമ്രാൻ ഖാനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചതായി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ് രികെ പറയുന്നു. എന്നാൽ പ്രധാനമന്ത്രിയായിരിക്കെ നിരവധി സമ്മാനങ്ങൾ അനധികൃതമായി സ്വീകരിക്കുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്നതടക്കം ഒട്ടേറെ കേസുകൾ ഇമ്രാൻഖാന്റെ പേരിലുണ്ട്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല.

ഈ കഴിഞ്ഞ മാർച്ചിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയെങ്കിലും വീട് യുദ്ധക്കളമായി മാറുകയായിരുന്നു. തുടർന്ന് മാർച്ച് 7 നു കോടതി അറസ്റ്റ് വാറന്റ് ഇറക്കിയെങ്കിലും ഇമ്രാൻ ഖാൻ ഹാജരായില്ല.

TAGGED:arrestImran KhanPakistan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തമിഴ് സിനിമകളില്‍ തമിഴ് നടീ-നടന്മാര്‍ മാത്രം മതി; ഫെഫ്‌സിയുടെ നിര്‍ദേശത്തിനെതിരെ വിമര്‍ശനം

July 21, 2023
News

വിമാന ടിക്കറ്റ് നിരക്ക് ; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകും

July 11, 2023
News

യുഎഇ: താപനില കുറയും

October 11, 2022
DiasporaNews

ദുബായ് മെട്രോ വിപുലീകരിക്കാൻ ഒരുങ്ങുന്നു

October 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?