EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിപിഎമ്മിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു: കെ.കെ ശൈലജ മത്സരിക്കുന്നതിൽ ആകാംക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിപിഎമ്മിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു: കെ.കെ ശൈലജ മത്സരിക്കുന്നതിൽ ആകാംക്ഷ
News

സിപിഎമ്മിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു: കെ.കെ ശൈലജ മത്സരിക്കുന്നതിൽ ആകാംക്ഷ

Web Desk
Last updated: February 26, 2026 2:10 PM
Web Desk
Published: February 26, 2026
Share

കണ്ണൂർ‌: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി സിപിഎം. ഇന്നലെ വിവിധ ജില്ലകളിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിൽ ധാരണയായിട്ടുണ്ട്. ഇവ ഇനി സംസ്ഥാന സമിതിയിലേക്ക് വിടും. സീനയർ നേതാക്കൾ മത്സരിക്കുന്നതിൽ അതത് ഘടകങ്ങളിൽ നിന്നാവും തീരുമാനം വരേണ്ടത്.

കണ്ണൂരിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥി പട്ടികയിൽ പ്രാഥമിക ചർച്ച നടത്തി. പയ്യന്നൂരിൽ ടി.മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. തലശ്ശേരിയിൽ സ്പീക്കർ എ.എൻ ഷംസീറിന് പകരം കാരായി രാജൻ്റെ പേരാണ് പരി​ഗണിക്കുന്നത്. എം.വി ജയരാജൻ്റെ പേരും ഇവിടെ പരി​ഗണനയിലുണ്ട്. തളിപ്പറമ്പിൽ എംവി ​ഗോവിനന്ദൻ്റെ ഭാര്യ പി.കെ ശ്യാമള, സുകന്യ എന്നിവരുടെ പേരുകളാണ് പരി​ഗണനയിൽ. മട്ടന്നൂരിൽ കെ.കെ ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.കെ സനോജിൻ്റെ പേരാണ് ഇടംനേടിയത്.

ശൈലജ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്രകമ്മിറ്റിയിലാവും തീരുമാനമുണ്ടാവുക. ബാക്കി സീറ്റുകളിൽ എല്ലാം സിറ്റിം​ഗ് എംഎൽഎമാർക്കാണ് മുൻ​ഗണന. എം.വി നികേഷ് കുമാർ, പി.ജയരാജൻ എന്നിവരുടെ പേരുകൾ ഒരു പട്ടികയിലും ഇടം നേടിയിട്ടില്ല. അഴീക്കോട് കെ വി സുമേഷ് തന്നെ മത്സരിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം, ഘടകകക്ഷികൾ മത്സരിക്കുന്ന കൂത്തുപറമ്പ്, കണ്ണൂർ എന്നീ സീറ്റുകളുടെ കാര്യത്തിൽ മേൽഘടകമായിരിക്കും തീരുമാനമെടുക്കുക.

കാസർ​ഗോഡ് ജില്ലാ സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിൽ തൃക്കരിപ്പൂരിൽ വിപിപി മുസ്തഫയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉദുമയിൽ സി.എച്ച് കുഞ്ഞമ്പു മത്സരത്തിന് വീണ്ടും ഇറങ്ങും. ഐ.എൻ.എല്ലിൻ്റെ കൈയ്യിലുള്ള കാസർ​ഗോഡ് സീറ്റ് ഇക്കുറി സിപിഎം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാനാണ് ആലോചന. കാഞ്ഞങ്ങാട് സീറ്റിൽ സിപിഐയാണ് മത്സരിക്കുന്നത്.

കൊല്ലം സീറ്റിൽ സിറ്റിംഗ് എംഎൽഎ മുകേഷിന് ഇനി അവസരം കൊടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹനാവും ഇക്കുറി കൊല്ലത്ത് മത്സരിക്കുക. കുണ്ടറയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.എൽ സജികുമാർ മത്സരത്തിന് ഇറങ്ങും. ഇരവിപുരത്ത് എം.നൌഷാദ് തന്നെയാവും വീണ്ടും മത്സരത്തിന് ഇറങ്ങുക. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിലും , സുജിത്ത് വിജയൻപിള്ള ചവറയിലും വീണ്ടും മത്സരിക്കും.

TAGGED:Assembly pollscpimElectionKerala Election
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

സ്വദേശി വത്കരണം കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി

April 3, 2023
News

ജനസംഖ്യയിലല്ല, ഗുണത്തിലാണ് കാര്യം, ചൈനയില്‍ 900 കോടി തൊഴിലെടുക്കുന്ന ജനങ്ങളുണ്ട്; വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍

April 20, 2023
News

ചാക്കയിലെ തട്ടിക്കൊണ്ടുപോകല്‍: കുഞ്ഞിന് ഡിഎന്‍എ പരിശോധന; വില്‍പ്പനയ്ക്ക് കൊണ്ടു വന്നതാണോ എന്നും സംശയം

February 22, 2024
News

അൻപത് ശതമാനം പിന്നിട്ട് പോളിംഗ്: തദ്ദേശതെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ മികച്ച ജനപങ്കാളിത്തം

December 9, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?