EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗത്ത് ഇന്ത്യയിലെ കൂറ്റൻ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ജയസൂര്യയുടെ കത്തനാരിനു വേണ്ടി ഒരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സൗത്ത് ഇന്ത്യയിലെ കൂറ്റൻ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ജയസൂര്യയുടെ കത്തനാരിനു വേണ്ടി ഒരുങ്ങുന്നു
EntertainmentNews

സൗത്ത് ഇന്ത്യയിലെ കൂറ്റൻ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ജയസൂര്യയുടെ കത്തനാരിനു വേണ്ടി ഒരുങ്ങുന്നു

News Desk
Last updated: November 29, 2022 12:34 PM
News Desk
Published: November 29, 2022
Share

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായ മലയാളം ചിത്രം ‘കത്തനാരി’ന്റെ ചിത്രീകരണത്തിനുവേണ്ടി കൂറ്റന്‍ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ഒരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസാണ് നിര്‍മ്മാണം. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ കത്തനാരിന് വേണ്ടി നാല്‍പതിനായിരം ചതുരശ്ര അടിയിലാണ് ഷൂട്ടിങ് ഫ്‌ളോര്‍ നിര്‍മിക്കുന്നത്. അതേസമയം സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്‌ളോര്‍ എന്ന ബഹുമാതിയും ഈ മോഡുലാർ ഫ്ലോറിനുണ്ട്. എറണാകുളത്തെ കൊച്ചിയിലെ പൂക്കാട്ടുപടിയിലെ 35 ഏക്കര്‍ സ്ഥലത്താണ് ഷൂട്ടിങ് ഫ്‌ളോർ നിർമ്മിക്കുന്നത്.

രാജ്യത്താദ്യമായാണ് വിര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു ഷൂട്ടിങ് ഫ്‌ളോര്‍ ഒരുങ്ങുന്നത്. ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയായിരിക്കും ഈ ഫ്ലോറിലെ ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുക. ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന കത്തനാർ വിദേശ സിനിമകളില്‍ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരിക്കും ചിത്രീകരിക്കുന്നത്. ജോ &ദി ബോയ്, ഹോം എന്നിവയാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ. അതേസമയം കത്തനാരിന്റെ ചിത്രീകരണം അടുത്ത വര്‍ഷമായിരിക്കും ആരംഭിക്കുക. രാജീവനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കലും പിആര്‍ഒ വാഴൂര്‍ ജോസുമാണ്.

നിലവിൽ ചെന്നൈയിലും സിനിമാ ചിത്രീകരണങ്ങള്‍ക്കായി ഗോകുലം മൂവിസിന്റെ സ്റ്റുഡിയോ ഫ്‌ളോറുണ്ട്. എന്നാല്‍ കത്തനാരിന് വേണ്ടി ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഫ്‌ളോര്‍ നിര്‍മിക്കണമെന്ന തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. മലയാളത്തിന് പുറമേ ഇതര ഭാഷകളില്‍ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്ന കത്തനാർ ഒരു ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും.

TAGGED:JayasuryaKatanaar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

കേരളത്തിലെ ഷൂട്ടിംഗ് പൂർത്തിയാക്കി കത്തനാർ ടീം, അവസാന ഷെഡ്യൂൾ ഇറ്റലിയിൽ

October 16, 2024
News

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

February 11, 2023
News

ഹണി റോസിന്റെ പരാതി;മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

January 12, 2025
News

ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

August 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?