ഈ മാസം ഗോവയിൽ വച്ച് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഈ വർഷം അന്തരിച്ച മൂന്ന് മലയാളി താരങ്ങൾക്ക് സ്നേഹാഞ്‌ജലി അർപ്പിക്കും. കെ പി എ സി ലളിത, പ്രതാപ് പോത്തൻ, ഗായകനായ കെ കെ എന്നിവർക്കാണ് ആദരം. സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി ഇവരെ അനുസ്മരിക്കും.
ആദരസൂചകമായി മൂവരുടെയും അവിസ്മരണീയമായ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. 1987 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഋതുഭേദം, കെ പി എസ് സി ലളിതയുടെ 2001 ൽ പുറത്തിറങ്ങിയ ശാന്തം, കെ കെ യുടെ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ ഹിന്ദി ചിത്രം ഭൂൽ ബുലയ്യ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
2022 ൽ സിനിമാലോകത്ത് നിന്നും വിടപറഞ്ഞ പതിനേഴോളം ചലച്ചിത്ര പ്രവർത്തകരെയും മേളയിൽ ആദരിക്കും. ലത മങ്കേഷ്കർ, പപ്പി ലാഹിരി, ഭൂപീന്ദർ സിംഗ്, പി ടി ശിവകുമാർ, ബിർജു മഹാരാജ്, രവി തണ്ടൻ, രമേശ് ഡിയോ, സാലിം ഗൗസ്, സാവൻ കുമാർ ടാക്, ശിവകുമാർ സുബ്രഹ്മണ്യൻ, തരുൺ മജുദാർ, രാമറാവു, കൃഷ്ണം രാജു, വത്സല ദേശ്മുഖ് എന്നിവർക്കും ആദരമർപ്പിക്കും.