ഹിമാചൽ പ്രദേശില്‍ ബിജെപിയുടെ തുടര്‍ ഭരണ സ്വപ്നങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ്. വ്യക്തമായ ലീഡോടെ കോൺഗ്രസ് മുന്നേറുകയാണ്. നിലവിൽ ഹിമാചലിൽ കോൺഗ്രസ് 40 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും മുന്നേറുന്നു.
ഹിമാചൽ പ്രദേശിൽ 68 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.
സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിക്കുന്നതിന് കോണ്‍ഗ്രസ് എംഎല്‍എ മാരെ ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാന്‍ ശക്തമായ മുന്‍കരുതലാണ് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.