EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജ്യത്തെങ്ങും നടക്കാത്ത സംഭവങ്ങൾ;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > രാജ്യത്തെങ്ങും നടക്കാത്ത സംഭവങ്ങൾ;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Uncategorized

രാജ്യത്തെങ്ങും നടക്കാത്ത സംഭവങ്ങൾ;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

News Desk
Last updated: May 10, 2023 9:39 AM
News Desk
Published: May 10, 2023
Share

കൊല്ലം കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്തെങ്ങും നടക്കാത്ത സംഭവവികാസങ്ങളാണിതെന്നും ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ച്‌പൂട്ടൂ എന്നും ഹൈക്കോടതി വിമർശിച്ചു. പോലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രയും കൗസർ എടപ്പഗത്തും അടങ്ങിയ പ്രത്യേക ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.

“എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. അക്രമങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങൾ. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്” -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ പോലീസ് മേധാവിയോട് കോടതി വിശദീകരണവും തേടി.

ഇന്ന് പുലർച്ചെ 4.30 നു വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ: വന്ദന ദാസ് കൊല്ലപ്പെടുന്നത്. ഇന്നലെ മുതൽ അക്രമാസക്തനായിരുന്ന പ്രതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയതായിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ പ്രതി ശാന്തനായിരുന്നെങ്കിലും ബന്ധുവിനെ കണ്ടതിനെ തുടർന്ന് വീണ്ടും അക്രമാസക്തനാവുകയായിരുന്നു. സംഭവം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും സംഭവത്തിനിടെ പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

TAGGED:doctorHighcourtkeralamurder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
2 Comments

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കേരളത്തിന് അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്

July 30, 2024
BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025
Uncategorized

ഗിന്നസ് റെക്കോർഡിനൊരുങ്ങി ദുബായ് സബീൽ പാർക്ക്

May 9, 2023
News

കേരളത്തിലെ മെസ്സി ആരാധകന് ഫുട്ബോൾ ആകൃതിയിലുള്ള വീട് സമ്മാനിച്ച് ദുബായ് വ്യവസായി

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?