വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്നാണ് സിബിഐ വാദം. ഇക്കാര്യം സിബിഐയെ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് സിബിഐ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനാപകട സമയത്ത് ഡ്രൈവര്‍ അര്‍ജുന്‍ നാരായണന്‍ അമിത വേഗതയിലായിരുന്നു വാഹനമോടിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2019 സെപ്തംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബാലഭാസക്‌റും മകളും മരിച്ചു.