EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’, ഹേബിയസ് കോര്‍പ്പസില്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’, ഹേബിയസ് കോര്‍പ്പസില്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി
News

‘ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’, ഹേബിയസ് കോര്‍പ്പസില്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

Web News
Last updated: December 15, 2023 1:32 PM
Web News
Published: December 15, 2023
Share

ഹാദിയ കേസിലെ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ്് കോര്‍പ്പസ് ഹര്‍ജിയിലെ നടപടികളാണ് കോടതി അവസാനിപ്പിച്ചത്. ഹാദിയ നിയമവിരുദ്ധ തടങ്കലില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടികള്‍ കോടതി അവസാനിപ്പിച്ചത്.

ഹാദിയ പുനര്‍വിവാഹം കഴിച്ച ശേഷം ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

മലപ്പുറത്തെ സൈനബ എന്ന വ്യക്തി തന്റെ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ചായിരുന്നു ഹാദിയയുടെ പിതാവ് അശോകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. മകളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നും മകളുടെ ക്ലിനിക്ക് പൂട്ടിക്കിടക്കുകയാണെന്നുമായിരുന്നു അശോകന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ മലപ്പുറം എസ്പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോടതി വിശദാംശങ്ങള്‍ ആരാഞ്ഞ് നോട്ടീസ് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം ഹാദിയ ആരുടെയും കസ്റ്റഡിയില്‍ അല്ല എന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചത്.

TAGGED:habeas corpusHadiya case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ബംഗാളില്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തും’, ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് മമത

January 24, 2024
News

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

November 8, 2025
News

പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

January 2, 2024
News

ചണ്ഡീ​ഗഢ് മേയ‍ർ തെരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീംകോടതി: മേയർ സ്ഥാനം ആം ആദ്മിക്ക്, വരണാധികാരിക്കെതിരെ നടപടി

February 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?