ഹയാ കാർഡ് ഉപയോഗിച്ച് ഖത്തറിൽ പ്രവേശിക്കുന്നവർക്ക് പെർമിറ്റ് കാലാവധി തീയതിയായ 2024 ജനുവരി 24 വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് നിർബന്ധം.
സന്ദർശക വിസക്കാർ എത്ര ദിവസം താമസിക്കുന്നുവെന്നത് കണക്കാക്കി അത്രയും ദിവസത്തെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം എന്നാണ് നിയമം. എന്നാൽ ഹയാ കാർഡ് സന്ദർശകർക്ക് താമസിക്കുന്ന ദിവസം കണക്കാക്കാതെ കാർഡ് കാലാവധി തീരും വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് വേണ്ടത്.
മാത്രമല്ല ഹയാ കാർഡ് ഉടമകൾക്കൊപ്പമെത്തുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. മാർച്ച് 3ന് ഹയാ കാർഡ് മുഖേന എത്തുന്നയാൾ അടുത്ത 11 മാസത്തേക്കും ഏപ്രിൽ 1 ന് എത്തുന്നയാൾ 10 മാസത്തേക്കുമുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് എടുക്കേണ്ടത്.