EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ മാസത്തിൽ ഒരാൾക്ക് ഒരു തവണ മാത്രം ഉംറ, നടപടിയുമായി ഹജ്ജ്- ഉംറ മന്ത്രാലയം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാൻ മാസത്തിൽ ഒരാൾക്ക് ഒരു തവണ മാത്രം ഉംറ, നടപടിയുമായി ഹജ്ജ്- ഉംറ മന്ത്രാലയം 
News

റമദാൻ മാസത്തിൽ ഒരാൾക്ക് ഒരു തവണ മാത്രം ഉംറ, നടപടിയുമായി ഹജ്ജ്- ഉംറ മന്ത്രാലയം 

Web desk
Last updated: March 26, 2023 6:04 AM
Web desk
Published: March 26, 2023
Share

റമദാൻ മാസത്തിൽ ഒരോ വ്യക്തിക്കും ഒരു തവണ മാത്രമേ ഉംറ നിർവഹിക്കാൻ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിച്ച ഒരാൾക്ക് വീണ്ടും ഉംറ ആവർത്തിക്കാൻ​ അനുവാദമില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാനുള്ള അവസരം ഒരുക്കുന്നതിനാണ് ഈ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

റമദാനിൽ ഒരു ഉംറ നിർവഹിക്കുന്നതിൽ എല്ലാവരും തൃപ്തരായാൽ മറ്റുള്ളവർക്ക്​ അവരുടെ ഉംറ കർമങ്ങൾ സമാധാനത്തോടെയും വളരെ പെട്ടെന്നും നിർവഹിക്കുന്നതിന്​ ഇത് സഹായമാകും. അതേസമയം ഉംറ നിർവഹിക്കുന്നതിനായി ‘നുസ്‌ക്’ ആപ്ലിക്കേഷനിൽ നിന്ന്​ അനുമതി നേടേണ്ടതുണ്ട്​. കൂടാതെ ഉംറ നിർവഹിക്കുന്നതിന്​ നിർദ്ദിഷ്​ട സമയ ക്രമവും പാലിക്കണം. സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല.

എന്നാൽ പെർമിറ്റിനുള്ള സമയം ആരംഭിക്കുന്നതിന് മുൻപായി നുസ്​ക്​ ആപ്ലിക്കേഷൻ വഴി ബുക്കിങ്​ റദ്ദാക്കാനുള്ള സൗകര്യവും ലഭ്യമാണ്. പിന്നീട്​ പുതിയ അനുമതിപത്രം അപേക്ഷിച്ച്​ നേടാനും സാധിക്കും. ആ സമയത്ത് തീയതികളുടെ അപ്ഡേഷൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ബുക്കിങ്​ തീയതി കണ്ടെത്താനാകാത്ത സാഹചര്യങ്ങളിൽ വീണ്ടും തീയതി കണ്ടെത്താനുള്ള ശ്രമം ആവർത്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGGED:hajj 2023UAEUmrah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

November 19, 2024
DiasporaNews

‘നടപ്പാലത്തിലൂടെ മോട്ടോർ സൈക്കിൾ ഓടിക്കരുത് ‘

October 29, 2022
News

ദുബായിൽ മരിച്ച നിലയിൽ കണ്ടത്തിയ അമലിൻ്റെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും

February 22, 2023
News

വ്‌ളോഗര്‍ കുഞ്ഞാന്‍ പാണ്ടിക്കാടിന്റെ പ്രചാരണം വ്യാജം; നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി

July 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?