EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചാറ്റ്ജിപിടിയുടെ വഴിയെ ഇനി ​ഗൂ​ഗിളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചാറ്റ്ജിപിടിയുടെ വഴിയെ ഇനി ​ഗൂ​ഗിളും
News

ചാറ്റ്ജിപിടിയുടെ വഴിയെ ഇനി ​ഗൂ​ഗിളും

Web News
Last updated: April 8, 2023 8:44 AM
Web News
Published: April 8, 2023
Share

ഗൂഗിളിൽ വമ്പൻ മാറ്റങ്ങൾ വരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. ഗൂഗിൾ സെർച്ചിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർണ്ണമായും സംയോജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് പിച്ചൈ പുതിയ പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്.

എഐ സംയോജനം ഗൂഗിൾ സെർച്ചിൻറെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കും എന്നാണ് പിച്ചൈ പറയുന്നത്. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ് ജിപിടിയിൽ നിന്നും ഗൂഗിൾ നേരിടുന്ന മത്സരം ശക്തമാകുന്നതിനിടെയാണ് ഗൂഗിൾ സെർച്ചിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർണ്ണമായും സംയോജിപ്പിക്കാൻ ആൽഫബെറ്റ് ഒരുങ്ങുന്നത്. ഗൂഗിളിന്റെ പുതിയ നീക്കം മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിപിടിയെ അതിന്റെ സേർച്ച് എൻജിനായ ബിങ്ങിലേക്ക് സംയോജിപ്പിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും റിപ്പോർട്ടുകളുണ്ട്. മൈക്രോസോഫ്റ്റ് സേർച്ച് എൻജിന് ചാറ്റിങ് കഴിവുകൾ മാത്രമല്ല, ഇപ്പോൾ എഐ ഇമേജ് ജനറേറ്ററിനെയും പിന്തുണയ്ക്കുന്നുണ്ട്.

അടുത്തിടെ മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടി നൽകുന്ന ബിങ്ങ് സെർച്ച് എഞ്ചിൻ അവതരിപ്പിച്ചപ്പോൾ ഗൂഗിളിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.വർഷങ്ങളായി ഗൂഗിളിൻറെ പ്രധാന ബിസിനസിൽ ഒന്നായ സെർച്ചിന് വലിയ ഭീഷണിയാകുമോ ഇതെന്ന ഒരു ചോദ്യം ഉയരുന്നതിനിടെയാണ് ഗൂഗിളും മാറ്റങ്ങൾക്ക് വിധേയമാകാനൊരുങ്ങുന്നത്. അതേസമയം എഐ ചാറ്റ് ബോട്ടുകൾ ഗൂഗിളിന് ഭീഷണിയാകുന്നു എന്ന വാദങ്ങളെ പിച്ചൈ തള്ളികളഞ്ഞു. ഗൂഗിൾ മാതൃ കമ്പനി ആൽഫബെറ്റിൻറെ വരുമാനത്തിൻറെ പകുതിയിലധികം സൃഷ്ടിക്കുന്നത് ഇപ്പോഴും ഗൂഗിൾ സെർച്ചാണ്. പുതിയ എഐ ബോട്ട് പരീക്ഷണങ്ങൾ അതിനാൽ ഈ ബിസിനസിൽ മുമ്പത്തേക്കാൾ വലിയ അവസരമാണ് തുറന്നിടുന്നതെന്നും പിച്ചൈ അഭിമുഖത്തിൽ പറഞ്ഞു.

TAGGED:CHAT GPTGoogle
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈറ്റിൽ വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ അനുമതി

November 22, 2022
News

ഹലാൽ,ഹിജാബ്, ടിപ്പു സുൽത്താൻ: കർണാടകയിൽ തോറ്റത് ബിജെപിയുടെ വിഭജന രാഷ്ട്രീയം: തരൂർ

May 15, 2023
News

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധം

February 2, 2023
News

അരിക്കൊമ്പന്‍ ചരിഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയെന്ന് തമിഴ്‌നാട്; റൂട്ട് മാപ്പ് പുറത്ത് വിട്ടു

February 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?