EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗൂഗിൾ സെർച്ച് 2024: ഇല്ലുമിനാറ്റിയും ഓണസദ്യയും തെരഞ്ഞ് ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഗൂഗിൾ സെർച്ച് 2024: ഇല്ലുമിനാറ്റിയും ഓണസദ്യയും തെരഞ്ഞ് ഇന്ത്യ
Business

ഗൂഗിൾ സെർച്ച് 2024: ഇല്ലുമിനാറ്റിയും ഓണസദ്യയും തെരഞ്ഞ് ഇന്ത്യ

Web Desk
Last updated: December 10, 2024 10:13 PM
Web Desk
Published: December 10, 2024
Share

2024 വിട വാങ്ങാനൊരുമ്പോൾ ഈ വർഷത്തെ സെർച്ച് ട്രെൻഡ് പുറത്തു വിട്ട് ഗൂഗിൾ. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള സെർച്ച് എഞ്ചിനായ ഗൂഗിളിൽ ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞ കാര്യങ്ങളാണ് ഗൂഗിൾ സെർച്ച് ട്രെൻഡിൽ ഇടം പിടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിനെക്കുറിച്ചാണ് ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തെരഞ്ഞെതെന്ന് ട്രെൻഡ് ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നു. ടി20 വേൾഡ് കപ്പ്, ഭാരതീയ ജനതാ പാർട്ടി, 2024 തെരഞ്ഞെടുപ്പ് ഫലം, 2024 ഒളിംപിക്സ് എന്നിവയാണ് സെർച്ച് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഉള്ളത്.

രാജ്യമാകെ റീൽസിൽ നിറഞ്ഞ മലയാളികളുടെ സ്വന്തം ഇല്ലുമിനാറ്റി പാട്ട് ഇന്ത്യക്കാർ ഏറ്റവും തെരഞ്ഞ അഞ്ച് പാട്ടുകളിൽ മൂന്നാമതായി ഇടം പിടിച്ചിട്ടുണ്ട്. നന്ദാനിയൻ, ഹുസ്ൻ, കച്ചി സേരാ, യെ ട്യുണ് ക്യാ കിയാ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും തെരഞ്ഞ അഞ്ച് പാട്ടുകൾ. ഗൂഗിൾ സെർച്ചിൽ ഏറ്റവും അടുത്ത് (Near Me) ഓപ്ഷനിൽ ആളുകൾ നടത്തിയ സെർച്ചിലാണ് ഓണം സദ്യ ഇടംപിടിച്ചത്. AQI,RAM Mandir, Sports Bar near Me, Best Bakery Near me എന്നിവയാണ് ഈ വിഭാഗം സെർച്ചിൽ ഇടം നേടിയത്.

സിനിമകളിൽ സ്ത്രീ 2, കൽക്കി 2898 AD, 12th Fail, ലാപ്പാട്ടാ ലേഡീസ്, ഹനു മാൻ എന്നിവയാണ് സെർച്ച് ലിസ്റ്റിലെ ടോപ്പ് അഞ്ച് സിനിമകൾ. വിനേഷ് ഫോഗട്ട്, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ഹർദിക്ക് പാണ്ഡ്യ, പവൻ കല്ല്യാണ് എന്നിവരാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട വ്യക്തികൾ. ഇന്ത്യക്കാർ തെരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാമത് അസർബൈജാൻ ആണ്. ബാലി, മണാലി, കസാഖിസ്ഥാൻ, ജയ്പൂർ എന്നിവയാണ് തുടർസ്ഥാനങ്ങളിൽ.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Business

കാർ വിപണിയിൽ ടാറ്റായുടെ മുന്നേറ്റം, റെക്കോർഡ് തീർത്ത് പഞ്ച്

January 3, 2025
Business

സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി കർണാടക സർക്കാർ

September 2, 2023
Business

വിൻസ്‌മെര ജൂവൽസ് യുഎഇ-യിലേക്ക്, മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും

October 9, 2025
BusinessNews

അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ

September 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?