EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സി.പി റിസ്‍വാൻ്റെ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ പ്രവർത്തനം ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > സി.പി റിസ്‍വാൻ്റെ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ പ്രവർത്തനം ആരംഭിച്ചു
Sports

സി.പി റിസ്‍വാൻ്റെ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ പ്രവർത്തനം ആരംഭിച്ചു

Web Desk
Last updated: May 8, 2024 2:22 PM
Web Desk
Published: May 8, 2024
Share

ദുബായ്: 2022ല്‍ ആസ്‌ത്രേലിയയില്‍ നടന്ന ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ആള്‍ റൗണ്ടര്‍ സി.പി റിസ്‌വാന്റെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ ‘സെറ്റ് ഗോ’ ക്രിക്കറ്റ് പരിശീലന അക്കാദമിക്ക് ദുബായില്‍ തുടക്കമായി.

കുരുന്നുകള്‍ക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പകരുകയും, കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ലിംഗ ഭേദമില്ലാതെ മികച്ച പരിശീലനം ഒരുക്കുകയുമാണ് സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി കൊണ്ടുദ്ദേശിക്കുന്നതെന്ന് സി.പി റിസ്‌വാന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശാരീരിക വ്യായാമം കുറഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ മൊബൈലിലും സോഷ്യല്‍ മീഡിയയിലും മുഴുകിയ പുതു തലമുറയെ ക്രിയാത്മക കായിക ക്ഷമതയിലേക്കും അതുവഴി നല്ല ഭാവിയിലേക്കും നയിക്കാനാണ് ഈ അക്കാദമി പ്രധാനമായും ലക്ഷ്യമിടുന്നത്.

ദേര അബൂ ഹയ്ല്‍ മെട്രോക്ക് സമീപത്തെ പേള്‍സ് വിസ്ഡം സ്‌കൂള്‍ ആണ് സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലന ഗ്രൗണ്ട്. വ്യാപകമായുണ്ടായ അന്വേഷണമാണ് സെറ്റ് ഗോ അക്കാദമി സ്ഥാപിക്കുന്നതിലേക്ക് എത്തിയതെന്ന് പറഞ്ഞ റിസ്‌വാന്‍, സുഹൃത്തുക്കളായ ഷഹീന്‍ മുഹമ്മദും ഷുജൈന്‍ മജീദും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാണെന്നും ഏറ്റവും മികച്ച സൗകര്യങ്ങളാണിവിടെ ഒരുക്കിയിരിക്കുന്നതെന്നും വ്യക്തമാക്കി.

ഫിറ്റ്‌നസ് സെന്റര്‍, ജിം, പൂള്‍ എന്നീ സൗകര്യങ്ങള്‍ക്കും, പ്രഗല്‍ഭരുടെ നേതൃത്വത്തിലുള്ള പരിശീലനത്തിനും പുറമെ, സെറ്റ് ഗോ അക്കാദമിയില്‍ മികവ് തെളിയിക്കുന്നവരെ ഉള്‍പ്പെടുത്തി അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളില്‍ പരിശീലന പര്യടനം നടത്താനും ഉദ്ദേശിക്കുന്നുവെന്നും റിസ്‌വാന്‍ കൂട്ടിച്ചേര്‍ത്തു.

6 മുതൽ 19 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മുഖ്യ പരിശീലനമെങ്കിലും, താത്പര്യമുള്ള കൗമാരക്കാർക്കും യുവജനങ്ങള്‍ക്കും അക്കാദമിയില്‍ പ്രവേശനം നല്‍കും. ക്രിക്കറ്റിനോടൊപ്പം, അച്ചടക്കവും കൃത്യനിഷ്ഠയും ടൈം മാനേജ്‌മെന്റും ശീലിക്കാനും, അതുവഴി ജീവിതത്തില്‍ വിജയം വരിക്കാനും ഈ അക്കാദമി വഴിതെളിക്കുമെന്ന് റിസ്‌വാന്‍ പറഞ്ഞു.

വീഡിയോ അനലൈസിംഗ് സിസ്റ്റവും ബൗളിംഗ് മെഷീനും ഉള്‍പ്പെടെയുളള അത്യാധുനിക സജ്ജീകരണങ്ങളോടെ സ്വദേശത്തും വിദേശങ്ങളിലുമുള്ള പ്രശസ്തരാണ് പരിശീലനം നല്‍കുക. മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം രാഹുല്‍ ശര്‍മകണ്‍സള്‍ട്ടന്റും; കസേല (ശ്രീലങ്ക ലെവല്‍-1), അദീബ് ഉസ്മാനി (മുംബൈ ഫസ്റ്റ് ക്‌ളാസ് പ്‌ളെയര്‍) എന്നിവര്‍ കോച്ചുമാരും; യുഎഇ ഇന്റര്‍നാഷണല്‍ പ്‌ളെയര്‍ സഹൂര്‍ ഖാന്‍ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റും, യുഎഇ ടീം സ്‌ട്രെംങ്ത് & കണ്ടീഷനിംഗ് കോച്ച് അസ്ഹര്‍ ഖുറേഷി സ്‌ട്രെംങ്ത് & കണ്ടീഷനിംഗ് കോച്ചുമാണ്.

നിത്യവും (തിങ്കള്‍ മുതല്‍ വെള്ളി വരെ) വൈകുന്നേരം 4 മുതല്‍ രാത്രി 10 മണി വരെയാണ് പരിശീലനം. ശനിയും ഞായറും രാവിലെയും വൈകുന്നേരവും പരിശീലനം ലഭ്യമാകും. വാര്‍ഷികാടിസ്ഥാനത്തിലും മൂന്നു മാസത്തിലൊരിക്കല്‍ എന്ന രീതിയില്‍ നാലു തവണയായും ഫീസ് അടയ്ക്കാം. സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാം: 056 8303411, 052 6644917, 056 8107786.

TAGGED:CP RizwanCricket academydubai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നതജയം നേടി അൽ – ഐനിലെ പ്രവാസി

June 20, 2023
Diaspora

ദുബായിൽ ഇനി 24/7 ഡിജിറ്റൽ സംരക്ഷണം

January 29, 2023
News

ബലി പെരുന്നാളിന് യുഎഇയിൽ ആറ് ദിവസം അവധി: ആകാശം തൊട്ട് വിമാനടിക്കറ്റ് നിരക്കുകൾ

June 7, 2023
Sports

കീപ്പറോ ബാറ്റ്സ്മാനോ, നാലാമനോ അഞ്ചാമനോ? ലോകകപ്പ് ടീമിലെ സഞ്ജുവിൻ്റെ റോളിൽ ആകാംക്ഷ

May 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?