EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പറക്കാം ഇനി ജർമ്മനിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പറക്കാം ഇനി ജർമ്മനിക്ക്
DiasporaEditoreal PlusNews

പറക്കാം ഇനി ജർമ്മനിക്ക്

Web desk
Last updated: October 4, 2022 4:42 AM
Web desk
Published: August 7, 2022
Share

ഷീൻ ജോസഫ്
ബെർലിൻ

 

മലയാളിയുടെ തൊഴിൽ തേടിയുള്ള ദേശാന്തര യാത്രകൾ ഇന്ന് കൂടുതലും യൂറോപ്പിൻ രാജ്യങ്ങളിലേക്കാണ്. പഠനത്തോടൊപ്പം ജോലിയും ചെയ്യാം എന്നതാണ് പുതിയ തലമുറയെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. മലയാളിയുടെ തൊഴിൽ കുടിയേറ്റത്തിന്റെ യാത്രയിൽ ജർമ്മനിയും ഇന്ന് ഇടം പിടിച്ചിരിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 185,085 (1.85 ലക്ഷം) ഇന്ത്യക്കാരാണ് ജർമ്മനിയിൽ താമസിക്കുന്നത്. ജർമ്മനിയിലെ ജനസംഖ്യയുടെ ഏകദേശം 0.2% ഇന്ത്യക്കാരാണ്,. അതിൽ കൂടുതലും മലയാളികൾ എന്നതാണ് ശ്രദ്ധേയം.

ജർമ്മനിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജർമ്മനിയിലെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത് ജർമ്മനിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 20.85% വർദ്ധിച്ചുവെന്നാണ്. ഇപ്പോൾ ഏകദേശം 25,149 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ ഉപരി പഠനം നടത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. (വിന്റർ സെമസ്റ്റർ 2019-20). ജർമ്മനിയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 4.3% വർദ്ധിച്ച് 411,601 ആയി. ജർമ്മനിയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വളർച്ചാ നിരക്ക് ആഗോള ശരാശരിയുടെ അഞ്ചിരട്ടിയാണ്, ജർമ്മൻ സർവ്വകലാശാലകളിൽ ചേരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ രണ്ടാമത്തെ വലിയ സമൂഹമാണ് ഇന്ത്യക്കാർ. ഇന്ന് നിരവധി മലയാളി വിദ്യാർത്ഥികളാണ് ഉപരി പഠനത്തിനായി ജർമ്മനിയിൽ എത്തുന്നത്.

ജർമ്മൻ സർവകലാശാലകളിൽ ഭൂരിഭാഗവും അന്താരാഷ്ട്ര റാങ്കിംഗിൽ ഉയർന്ന സ്ഥാനം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പഠന പരിപാടികൾ, പാർട്ട് ടൈം ജോലി അവസരങ്ങൾ, താങ്ങാനാവുന്ന ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.

ജർമ്മനിയിലെ സർവ്വകലാശാലകൾ മധ്യകാലഘട്ടത്തിൽ ഉൾപ്പെടുന്നതിനാൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ പാരമ്പര്യമാണ് അവ പിന്തുടരുന്നത്. പുതിയ സ്ഥാപനങ്ങൾ പോലും അതേ പാരമ്പര്യം പിന്തുടരുന്നു, പാഠ്യപദ്ധതികൾ സമകാലിക അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമാണ്. ആധുനിക ഇൻഫ്രാസ്ട്രക്ചർ, പരിചയ സമ്പന്നരായ പ്രൊഫസർമാർ, പരിശീലനം ലഭിച്ച സ്റ്റാഫ് എന്നിവ പഠിതാക്കൾക്ക് മൂല്യവത്തായതും ഗുണനിലവാരമുള്ളതുമായ അനുഭവം നൽകുന്നു.

പഠനത്തിലും ജോലിക്കുമായി ജർമനിക്കു പോകുന്നവർ ആ രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ചും അവിടെത്തെ ജീവിത രീതികളെ കുറിച്ചും അറിഞ്ഞിരിക്കണം. ജർമ്മൻ സർവകലാശാലകളിൽ ഉപരിപഠനത്തിനായി കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ അവിടെ കൂടുതൽ തൊഴിൽ സാദ്ധ്യതയുള്ള മേഖലകൾ കണ്ടെത്തുകയെന്നതും വളരെ പ്രധാനമാണ്.. ജോലി സാധ്യതയുള്ള പത്തോളം തൊഴിൽ മേഖലകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് തൊഴിൽ തേടുന്ന ഒരാളെ സംബന്ധിച്ച് അനിവാര്യമാണ്. ഇന്ന് അവിടെ ജോലി സാധ്യതയുള്ള പ്രധാനപ്പെട്ട തൊഴിലുകൾ ഇവയാണ്.

Software developer and programmer, Electronics engineer, electrician, Healthcare worker and nurse, IT consultant, IT analyst, Economist, business administrator, Account manager, client consultant, Production assistant, Sales representative, sales assistant, Sales manager, product manager, Architect structural engineer. ഈ മേഖലകളിൽ നൈപുണ്യം ഉള്ളവർക്കു മികച്ച അവസരങ്ങളാണ് ഈ രാജ്യം വാഗ്ദാനം ചെയ്യുന്നത്. വിദേശ യോഗ്യതയുള്ള പ്രൊഫഷണലുകൾക്കായി ഫെഡറൽ ഗവൺമെന്റ് ഒരു നിർദ്ദിഷ്ട ഇമിഗ്രേഷൻ നിയമം ആസൂത്രണം ചെയ്യുന്നുണ്ട്. ജർമ്മനിയിൽ ജോലി തേടുന്ന അന്താരാഷ്ട്ര അപേക്ഷകർക്ക് ഈ നിയമം കൂടുതൽ സഹായകമാകും. ഇത് വഴി യോഗ്യതയുള്ള വിദേശിയരായ അപേക്ഷകർക്ക് ജർമ്മനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്നതിന് വഴിയൊരുക്കും.

ആതുര സേവന രംഗത്തു മികച്ച അവസരങ്ങളാണ് വിദേശ ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഗവണ്മെന്റ് വാഗ്‌ദാനം ചെയ്യുന്നത്. 2020 ലെ കണക്കനുസരിച്ച്, ജർമ്മനിയിലെ ആശുപത്രികളിലും, ക്ലിനിക്കുകളിലും ഏകദേശം 7 ,000 ഡോക്ടർമാരുടെ കുറവുണ്ട്. മെഡിസിനിൽ വിദേശ ബിരുദമുള്ള ആർക്കും ജർമ്മനിയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കും. യൂറോപ്പിൻ യൂണിനിൽ അംഗമായ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയും. അപേക്ഷകരുടെ മെഡിസിൻ ബിരുദം ജർമ്മൻ മെഡിക്കൽ കൗൺസിൽ അംഗീകരിക്കണം.

ജർമ്മനിയിൽ ഇന്ന് നഴ്‌സ്മാർക്ക് വിപുലമായ സാധ്യതകളാണുള്ളത്. കേരളത്തിൽ നിന്നും ജർമ്മനിയിലേക്ക് നഴ്സ്മാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സ് ആവിഷ്കരിച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതി കേരളത്തിലുള്ള നഴ്‌സ്മാർക്ക് ഏറെ പ്രയോജനകരമാവും. ഈ പദ്ധതി വഴി കഴിയുന്നത്ര നഴ്‌സ്മാരെ ജർമ്മനിയിലേക്ക് റിക്രൂട്ട് ചെയ്യുവാനാണ് സർക്കാർ ശ്രമിക്കുന്നത്.

എഞ്ചിനീയറിംഗ് തൊഴിൽ അവസരങ്ങൾക്ക് ജർമ്മനിയിൽ മികച്ച സാധ്യതകളുണ്ട്. എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം, മെക്കാനിക്കൽ, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സ്ട്രക്ചറൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലാണ് മികച്ച ജോലി സാധ്യതയുള്ളത്.

MINT (Management Of Innovation And New Technology.) – ഗണിതം, വിവര സാങ്കേതിക വിദ്യ, പ്രകൃതി ശാസ്ത്രം, എന്നീ തൊഴിൽ മേഖലകളുടെ സാധ്യത അനുദിനം ഇവിടെ വർദ്ധിച്ചു വരുന്നു. MINT വിഷയങ്ങളിലെ ബിരുദധാരികൾക്ക് സ്വകാര്യ കമ്പനികളിൽ മികച്ച അവസരങ്ങളുണ്ട്. Max Planck Society, Fraunhofer-Gesellschaft എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രധാന ഗവേഷണ സ്ഥാപനങ്ങളിലും ആകർഷകമായ ജോലികൾ ഗവണ്മെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏതാനും ചില തൊഴിൽ മേഖലകളെ കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ജർമ്മനിയിൽ എളുപ്പത്തിൽ ജോലി കിട്ടാനുള്ള മാർഗം അവിടെയെത്തി നമ്മൾക്ക് അനുയോജ്യമായ ഒരു കോഴ്സ് തിരഞ്ഞെടുത്തു പഠിക്കുകയെന്നതാണ്. അവിടെയുള്ള യൂണിവേഴ്സിറ്റികളുടെ വെബ്‌സൈറ്റിൽ കോഴ്സ് സംബന്ധമായാ വിവരങ്ങൾ കൃത്യമായി ലഭ്യമാണ്. യൂണിവേഴ്സിറ്റി നൽകുന്ന സ്കോളർഷിപ്പുകൾ പരമാവധി പ്രയോജനപ്പെടുത്താനും വിദ്യാർത്ഥികൾക്ക് കഴിയണം. ഇന്ന് ഇതിനായി പല ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഏജൻസികളെ സമീപിക്കുന്നവർ അതിന്റെ വിശാസ്യത ഉറപ്പാക്കേണ്ടതാണ്.

ജർമ്മനിയിൽ ജോലി തേടുന്നവരും പഠനത്തിനായി പോകുന്നവരും നേരിടുന്ന ഒരു പ്രധാന കടമ്പ ജർമ്മൻ ഭാഷയാണ്. ജർമ്മൻ ഭാഷ സ്വായത്തമാക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. ഇതിന് നിരന്തരമായ പരിശ്രമം ആവശ്യമാണ്. ഇന്ത്യയിൽ നിന്നും ജർമനിക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നവർ ജർമ്മൻ ഭാഷ B2 level എങ്കിലും പാസാകണം. ചില സാഹചര്യങ്ങളിൽ ജർമ്മനിയിൽ എത്തിയ ശേഷം ഭാഷ പഠനം നടത്താനുള്ള സൗകര്യമുണ്ട്.

വിദേശത്തു ഒരു ജോലി പലരുടെയും ഒരു സ്വപ്നമാണ്. പ്രത്യേകിച്ചും യൂറോപ്പിൻ രാജ്യങ്ങളിൽ. അതിനുള്ള സാധ്യതകളാണ് ജർമ്മനി പോലുള്ള രാജ്യങ്ങൾ നമ്മൾക്ക് മുന്നിൽ തുറന്ന് വെയ്ക്കുന്നത്. ജർമ്മനി ഒരു വികസിത രാഷ്ട്രമായതിനാൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വലിയ തൊഴിലവസരങ്ങൾ ഇവർ വാഗ്ദാനം ചെയ്യുന്നു. ഒരു വർക്ക് പെർമിറ്റ് ഉപയോഗിച്ച്, വിദ്യാർത്ഥികൾക്ക് പ്രതിവർഷം 180 മുഴുവൻ ദിവസങ്ങളോ 220 പകുതി ദിവസങ്ങളോ വരെ ഇവിടെ ജോലി ചെയ്യാൻ കഴിയും. ശരിയായ യോഗ്യതയും വൈദഗ്ധ്യവും ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ഒന്നിലധികം ലാഭകരമായ ജോലി ഓഫറുകൾ ലഭിക്കും. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം ജോലി ആവശ്യങ്ങൾക്കായി ഒരു വർഷം ഇവിടെ താമസിക്കാം. ഏജൻസികളുടെ ചതിയിൽ വീഴാതെയും, സർക്കാർ അംഗീകാരമില്ലാത്ത വിദ്യാഭാസ സ്ഥാപനങ്ങളുടെ കെണിയിൽ പെടാതെയും വിവേക പൂർവ്വം അവസരങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയണം.

വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ MADAD പോര്‍ട്ടലില്‍ (www.madad.gov.in) രജിസ്റ്റര്‍ ചെയ്യണം. വിദേശത്തെത്തിയാല്‍ അവിടെത്തെ ഇന്ത്യൻ എംബസിയിൽ നേരിട്ട് പോയോ അല്ലെങ്കിൽ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാനും വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. അത് കൂടാതെ അവിടെയുള്ള മലയാളി അസോസിയേഷന്മായി നല്ലൊരു ബന്ധം പുലർത്തേണ്ടതും അനിവാര്യമാണ്. 1970 കളിൽ രൂപീകരിച്ച കേരള സമാജമാണ് ജർമനിയിലെ ഒരു ആദ്യകാല മലയാളി സംഘടന. പ്രതീക്ഷയുടെ പുതിയ ഒരു ചക്രവാളം തുറന്ന് ജർമ്മനി കാത്തിരിക്കുന്നു. യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി ജർമ്മനി വിളിക്കുകയാണ്. ഇനി പറക്കാം ജർമ്മനിക്ക് .

TAGGED:german lifegermanyjob
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • Sidharth Hari says:
    August 7, 2022 at 3:44 PM

    This is a very informative article ..good language

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഇ​ന്ത്യ​ൻ വം​ശ​ജ അ​രു​ണ മി​ല്ല​ർ മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​ർ

November 9, 2022
News

വിവാഹവീട്ടിൽ പ്രശ്നമുണ്ടാക്കിയതിന് യുവാവിന് മർദ്ദനം: നവവരനും അമ്മാവൻമാരും അറസ്റ്റിൽ

May 4, 2023
News

ബിജെപി നേതാവ് രഞ്ജിത്ത് കൊലപാതകം; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി; എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം

January 20, 2024
News

നഷ്ടം നികത്തി എണ്ണ കമ്പനികൾ, ഇന്ധന വില കുറയാൻ സാധ്യത

June 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?