EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: GCC യിൽ മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങി ഭീമ;100 കോടി ദിർഹം സമാഹരിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > GCC യിൽ മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങി ഭീമ;100 കോടി ദിർഹം സമാഹരിക്കും
DiasporaNews

GCC യിൽ മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങി ഭീമ;100 കോടി ദിർഹം സമാഹരിക്കും

Web News
Last updated: October 22, 2024 3:25 PM
Web News
Published: October 22, 2024
Share

ദുബായ്: പരമ്പരാ​ഗത ജ്വല്ലറിയായ ഭീമ ജ്വല്ലേഴ്സ് GCC യിൽ അടുത്ത മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. വിപുലീകരണ പദ്ധതിക്കായി 100 കോടി ദിർഹം സമാഹരിക്കുന്നു. ജി.സി.സിയിലെയും ആഗോളതലത്തിലെയും വിദേശ സ്ഥാപന നിക്ഷേപകരിൽ നിന്നാണ് തുക സമാഹരിക്കുക.ആദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നതെന്നും 100 വർഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ ബി. ഗോവിന്ദൻ പറഞ്ഞു.

കേരളത്തിലെ ആലപ്പുഴയിൽ 1925-ൽ സ്ഥാപിതമായ ഭീമ ജ്വല്ലേഴ്‌സ് ഇന്ത്യയിലും യുഎഇയിലും ശക്തമായ സാന്നിധ്യമാണ്. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി തിങ്കളാഴ്ച ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫീസ് തുറന്നു.ഭീമയുടെ ലീഡിംങ് ടീം കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞാവും ബ്രാൻഡ് GCC യിലെ മാർക്കറ്റുകളിൽ എത്തിക്കുകയെന്ന് ഭീമ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ബി.ബിന്ദു മാധവ് പറഞ്ഞു. നിലവിൽ ഐപിഒയ്ക്ക് പദ്ധതികളൊന്നുമില്ലെന്നും ഫണ്ട് സ്വരൂപിക്കുന്നതിനായി ഇക്വിറ്റി നിക്ഷേപങ്ങളോ ബോണ്ടുകളോ വാഗ്ദാനം ചെയ്യുന്നതുപോലുള്ള വിവിധ ഓപ്ഷനുകൾ മാനേജ്‌മെൻ്റ് നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി നിക്ഷേപകരുമായും സ്ഥാപനങ്ങളുമായും തങ്ങൾ ചർച്ച നടത്തിവരികയാണെന്നും നിക്ഷേപ നിർദ്ദേശത്തോടുള്ള പ്രതികരണം ഗണ്യമായി പ്രോത്സാഹജനകമാണെന്നും ഭീമ ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു.ഇന്ത്യയിൽ ആകെ 60 ഔട്ട്‌ലെറ്റുകളാണ് ഭീമയ്ക്ക് ഉള്ളത്, നിലവിൽ യുഎഇയിൽ നാലെണ്ണം ഉണ്ട്.

TAGGED:15 NEW SHOWROOMSBHIMABHIMA JEWELLERS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുതിയ ആക്ഷൻ പ്ലാനുമായി ഫെഫ്ക;സിനിമയിൽ ലൈം​ഗികാതിക്രമം ഉണ്ട്

September 12, 2024
News

യുഎഇയിൽ പുതിയ തൊഴിൽ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ

December 15, 2022
News

സൽമാൻ റുഷ്ദിയെ കൊല്ലാൻ ശ്രമിച്ച പ്രതിയ്ക്ക് ഇറാനിയൻ സംഘടന പാരിതോഷികം നൽകും 

February 21, 2023
News

വലിയ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഇളവ് നൽകില്ലെന്ന് ഷാർജ

March 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?