EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജനിക്കും മുൻപേ കേട്ട ശബ്ദം തിരിച്ചറിഞ്ഞ് ഏതൻ, കുഞ്ഞുവിസ്മയം പങ്കുവച്ച് ജി. വേണുഗോപാൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ജനിക്കും മുൻപേ കേട്ട ശബ്ദം തിരിച്ചറിഞ്ഞ് ഏതൻ, കുഞ്ഞുവിസ്മയം പങ്കുവച്ച് ജി. വേണുഗോപാൽ
Entertainment

ജനിക്കും മുൻപേ കേട്ട ശബ്ദം തിരിച്ചറിഞ്ഞ് ഏതൻ, കുഞ്ഞുവിസ്മയം പങ്കുവച്ച് ജി. വേണുഗോപാൽ

Web Desk
Last updated: January 2, 2026 7:29 PM
Web Desk
Published: January 2, 2026
Share

ജനിക്കും മുൻപ് തന്നെ കേട്ട ഒരു കുഞ്ഞു ആരാധകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ​ഗായകൻ ജി.വേണു​ഗോപാൽ. അമ്മയുടെ ​ഗർഭപാത്രത്തിൽ വച്ചു തൻ്റെ പാട്ടുകൾ ഒരുപാട് കേട്ട കുഞ്ഞു ഏഥനെ വിമാനത്താവളത്തിൽ വച്ചു കണ്ടുമുട്ടിയതും അവനായി മൂളിയ പാട്ട് കേട്ടപ്പോൾ അതുവരെ കരഞ്ഞ ഏഥൻ ശാന്തനായി ചെവിയോർത്ത വിസ്മയവും വേണു​ഗോപാൽ ആവേശത്തോടെ ഫേസ്ബുക്കിൽ പങ്കുവച്ചു.

ജി.വേണു​ഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Ringing in the new year with the newest!😍

ഇത് ഞാനും ഏതനുമായുള്ള (Athen) ഒരു രഹസ്യ സംഭാഷണം. ഞങ്ങൾ തമ്മിലുള്ള ഉടമ്പടി അവൻ്റെ ഭ്രൂണാവസ്ഥയിൽ തുടങ്ങിയതല്ലേ!
വർഷാവസാനം ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ളൊരു യാത്ര. പ്ലെയിനുള്ളിൽ കാറി കൂവി നിലവിളിക്കുന്ന കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ അമ്മ ആതിര അങ്ങോട്ടുമിങ്ങോട്ടും വേവലാതിപ്പെട്ട് നടക്കുന്നതിനിടയിൽ എന്നെ കാണുന്നു. ഗർഭാവസ്ഥയിൽ എൻ്റെ മാത്രം പാട്ടുകൾ കേട്ടിരുന്ന കാര്യം ആതിര പറയുന്നു. അഞ്ച് നിമിഷ നേരത്തേക്ക് ഏതനെ എൻ്റെ കയ്യിൽ തരുന്നു. സ്വിച്ചിട്ട പോലെ അവൻ കരച്ചിൽ നിർത്തി ” മർക്കടാ നീയങ്ങ് മാറിക്കിടാ ശഠാ ” എന്ന മട്ടിൽ എന്നെ ഗൗരവത്തോടെ നോക്കുന്നു. വീണ്ടും ആതിരയുടെ കയ്യിലേക്ക്. അന്ന് ആ പ്ലെയിനിൽ ഒരൊറ്റ ആളെ പോലും ഏതൻ ഉറക്കീട്ടില്ല.😁

ഇങ്ങ് താഴെ ഭൂമിയിൽ ഞാനും ഏതനും വീണ്ടും കണ്ട് മുട്ടുന്നു. അവൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന എൻ്റെ പാട്ട്, അവന് മാത്രമായി മൃദുവായി ഞാൻ പാടിക്കൊടുക്കുന്നു.

എവിടെയോ ഒരു പൂർവ്വ ജന്മബന്ധം ചിറകുവിരിക്കും പോലെ!❤️

കാലാകാലങ്ങളിൽ എൻ്റെ പാട്ടുകൾ തലമുറകൾ കൈമാറി വരുന്ന അച്ഛനമ്മമാർക്കും ഈ പാട്ടുകൾ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുങ്ങൾക്കും നമോവാകം🙏🌹

Yes. I am ringing in this new year with the newest generation. Thank you Athen, Athira, Mani.VG

#GVenugopal

 

 

TAGGED:AirportG Venugopal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘ഓസ്ലര്‍ ഞാന്‍ അല്ലെങ്കില്‍ ഈ പടം വേണ്ടെന്ന് വെക്കുമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി’; ജയറാം

January 6, 2024
Entertainment

പ്രഭാസ് ചിത്രം ‘കൽക്കി 2898AD’; ‘ഭുജി ആൻഡ്‌ ഭൈരവ’ ഗ്ലിമ്പ്‌സ് മെയ് 30 മുതൽ പ്രൈമിൽ

May 29, 2024
Entertainment

ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശമില്ലെന്ന് അൽഫോൻസ് പുത്രൻ

April 1, 2023
EntertainmentNews

മമ്മൂട്ടി ചിത്രം ‘കാതലി’ന് ഗള്‍ഫില്‍ വിലക്ക്

November 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?