EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലി; മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയിലെ ആഴക്കടലില്‍ കാണാതായിട്ട് നാല് ദിവസം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലി; മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയിലെ ആഴക്കടലില്‍ കാണാതായിട്ട് നാല് ദിവസം
News

കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലി; മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയിലെ ആഴക്കടലില്‍ കാണാതായിട്ട് നാല് ദിവസം

Web News
Last updated: August 11, 2023 7:48 AM
Web News
Published: August 11, 2023
Share

ഫുജൈറയില്‍ ആഴക്കടലില്‍ കാണാതായ മലയാളി മുങ്ങല്‍ വിദഗ്ധനെ നാല് ദിവസമായിട്ടും കണ്ടെത്താനായില്ല. മുങ്ങല്‍ വിദഗ്ധന്‍ അനില്‍ സെബാസ്റ്റ്യനെയാണ് കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെ കാണാതായത്.

തിങ്കളാഴ്ച മുതലാണ് അനിലിനെ കാണാതായത്. നങ്കൂരമിടുന്ന കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുകയായിരുന്നു അനില്‍. നിശ്ചിത സമയം കഴിഞ്ഞിട്ടും അനില്‍ മുകളിലേക്ക് വരാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിയുടെ സൂപ്പര്‍വൈസറായിരുന്നു അനില്‍. 10 വര്‍ഷത്തിലധികമായി ഡൈവിംഗ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു അനില്‍. മികച്ച മുങ്ങല്‍ വിദഗ്ധനുമാണ് ഇദ്ദേഹം.

കപ്പലിന്റെ അടിത്തട്ടിലുള്ള ആഴം 11 മീറ്ററാണ്. ഇത്ര ദൂരം മാത്രം പോകേണ്ടി വരുന്ന അനിലിന് അപകടമുണ്ടായതെങ്ങനെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എന്നാല്‍ അനില്‍ കപ്പല്‍ വൃത്തിയാക്കാന്‍ മുങ്ങിയ ഭാഗത്ത് 200 മീറ്ററോളം താഴ്ചയുണ്ടെന്നും പറയപ്പെടുന്നു.

കപ്പലിന്റെ അടിത്തട്ടിലുള്ള നെറ്റില്‍ കുടുങ്ങി അപകടം വരാനാണ് സാധ്യതയെന്ന് ഷിപ്പിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. കൂടുതല്‍ ആഴം താഴ്ചയിലേക്ക് പോയാല്‍ ശ്വാസ തടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

ഫുജൈറ കോസ്റ്റ്ഗാര്‍ഡും മറ്റു മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിട്ടും അനിലിനെ കണ്ടെത്താനായില്ല. ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ചും റിമോട്ട് ഓപറേറ്റഡ് വെഹികിളിന്റെ സഹായത്തോടെയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് മറൈന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു അനില്‍. ഭാര്യ ടെസിയും നാല് വയസുള്ള മകളും അനിലിനൊപ്പം ഫുജൈറയില്‍ തന്നെയാണ് താമസം.

TAGGED:deep seadiving expertfujairah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

March 12, 2023
News

പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

November 17, 2023
News

‘കനത്ത വില നല്‍കേണ്ടി വരും’, സൈനിക ഉപദേഷ്ടാവിന്റെ കൊലപാതകം; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

December 26, 2023
News

പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി കുടുംബത്തില്‍ നിന്ന് തന്നെ: കെ സുധാകരന്‍

July 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?