EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവിനെ കണ്ടെത്തി; രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവിനെ കണ്ടെത്തി; രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും
News

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവിനെ കണ്ടെത്തി; രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും

Web News
Last updated: April 17, 2023 2:35 PM
Web News
Published: April 17, 2023
Share

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ ഇയാളെ രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും. ഈ മാസം ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖം മൂടിയണിഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഭാര്യയെ വഴിയിലുപേക്ഷിച്ച സംഘം ഷാഫിയുമായി കടന്നുകളയുകയായിരുന്നു.

സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഇയാളെ കണ്ടെത്തുന്നത്. പൊലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷാഫിയെ കണ്ടെത്തിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മായിൽ ആസിഫ്, ഹുസൈൻ, അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.

ദുബായ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളും സ്വർണക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന മൊഴികളും കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഇതിനിടെ അക്രമിസംഘത്തിന്‍റെ തടവിൽ കഴിയവെ ഏതാനും വീഡിയോ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.

TAGGED:Gold smugglingthamarassery
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 21, 2022
News

പെറ്റ ഉമ്മയുടെ കണ്ണീർ തുടച്ച് ഐക്യകേരളം: റഹീമിൻ്റെ മോചനത്തിനുള്ള പണം എംബസിക്ക് കൈമാറും

April 12, 2024
NewsSports

ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

December 6, 2022
News

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോർഡ് സ്വന്തമാക്കി ‘ബോബി’

February 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?